നോട്ട് അസാധുവാക്കിയപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രമൊന്ന് ഞെട്ടി, പിന്നീട് നടന്നത് കണ്ടുതന്നെ അറിയണം!

നോട്ട് നിരോധനം മമ്മൂട്ടിയുടെ കഥാപാത്രത്തെ വലച്ച കഥ!

Puthen Panam, Mammootty, Renjith, Renji Panicker, Pinarayi, പുത്തന്‍‌പണം, മമ്മൂട്ടി, രഞ്ജിത്, രണ്‍ജി പണിക്കര്‍, പിണറായി
Last Updated: തിങ്കള്‍, 6 മാര്‍ച്ച് 2017 (14:02 IST)
ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഒരു ധനികനായ പൊങ്ങച്ചക്കാരന് അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങളുടെ രസകരമായ ആവിഷ്കാരമായിരിക്കും മമ്മൂട്ടി നായകനാകുന്ന രഞ്ജിത് ചിത്രം ‘പുത്തന്‍‌പണം’ എന്ന് സൂചന. ചിത്രം പ്രദര്‍ശനത്തിന് തയ്യാറായി.

നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തനി കാസര്‍കോട് ഭാഷയിലാണ് മമ്മൂട്ടി ഈ സിനിമയില്‍ സംസാരിക്കുന്നത്. കഥാപാത്രത്തിന്‍റെ വേഷത്തിലുമുണ്ട് മാറ്റം.

സ്വര്‍ണനിറമുള്ള ഖദര്‍ സില്‍ക്ക് ഷര്‍ട്ട്, വെള്ള നിറത്തിലുള്ള പാന്‍റ്, ശരീരം നിറയെ സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡന്‍ വാച്ച്, കാതില്‍ തിളക്കമുള്ള കല്ലുവച്ച കടുക്കന്‍, കൊമ്പന്‍ മീശ - ഇത്രയുമായാല്‍ നിത്യാനന്ദ ഷേണായിയുടെ ലുക്കായി. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്.

കാസര്‍കോട്ട് നിന്ന് ഒരു പ്രത്യേക ദൌത്യവുമായി കൊച്ചിയിലെത്തുന്ന നിത്യാനന്ദ ഷേണായിക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍. എന്നാല്‍ ‘പുത്തന്‍‌പണം’ ഒരു നിത്യാനന്ദ ഷേണായിയുടെ മാത്രം കഥയല്ല. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മിക്കവരുടെയും കഥയാണ്.

മാരി, കാഷ്‌മോര തുടങ്ങിയ തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ ഓം‌പ്രകാശാണ് പുത്തന്‍ പണത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കാസര്‍കോട്, കൊച്ചി, ഗോവ, രാമേശ്വരം, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങള്‍ പ്രധാന ലൊക്കേഷനുകളായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :