ക്രിസ്മസിന് തിയേറ്ററുകളില്‍ തീപാറും; ഭരത്ചന്ദ്രന്‍ തിരിച്ചുവരുന്നു, രണ്‍ജി തന്നെ സംവിധാനം!

ബുധന്‍, 15 മാര്‍ച്ച് 2017 (20:29 IST)

Widgets Magazine
Bharat Chandran, Suresh Gopi, Renji Panicker, Shaji Kailas, Mammootty, ഭരത്ചന്ദ്രന്‍, സുരേഷ്ഗോപി, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, മമ്മൂട്ടി

ഭരത്ചന്ദ്രന്‍ ഐ പി എസ് നാലാം വരവിനൊരുങ്ങുന്നു. രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഭരത്ചന്ദ്രനായി സുരേഷ്ഗോപി വീണ്ടും വരും. ലിബര്‍ട്ടി ബഷീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
‘ഭരത്ചന്ദ്രന്‍ റിട്ടേണ്‍സ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയേറ്ററുകളില്‍ എത്തിക്കത്തക്ക രീതിയിലാണ് പ്ലാനിംഗ് നടക്കുന്നത്.
 
കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ്, കിംഗ് ആന്‍റ് കമ്മീഷണര്‍ എന്നീ സിനിമകളിലൂടെ കേരളത്തിന്‍റെ ആവേശമായി മാറിയ കഥാപാത്രമാണ് ഭരത്ചന്ദ്രന്‍. ഇതില്‍ കമ്മീഷണറും കിംഗ് ആന്‍റ് കമ്മീഷണറും സംവിധാനം ചെയ്തത് ഷാജി കൈലാസാണ്. ഭരത്ചന്ദ്രന്‍ ഐ പി എസ് ഒരുക്കിയത് രണ്‍ജി പണിക്കരും.
 
ഈ പ്രൊജക്ടിന് മുമ്പ് മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്ന തിരക്കിലാണ് ഇപ്പോള്‍ രണ്‍ജി പണിക്കര്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

“വിശ്വരൂപം“ തകര്‍ക്കാന്‍ മുസ്ലീം സംഘടനകളെ ഉപയോഗിച്ചത് ആ ഭരണാധികാരിയാണ്: കമല്‍ ഹാസന്‍

വിശ്വരൂപം സിനിമ വിവാദമാകാന്‍ കാരണം അന്ന് ഭരണത്തിലിരുന്ന വ്യക്തിയാണെന്ന് കമല്‍ ഹാസന്‍. ...

news

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറില്‍ നിന്ന് ഇതാണോ നമ്മള്‍ പ്രതീക്ഷിക്കുന്നത്? ചിത്രം മറ്റൊരു ഡാഡി കൂള്‍ ആകുമോ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാഡി കൂള്‍ എന്നൊരു മമ്മൂട്ടിച്ചിത്രം പ്രദര്‍ശനത്തിനെത്തി. ആഷിക് ...

news

ഷങ്കര്‍ - രജനി ടീമിന്‍റെ 2.0 റിലീസിന് 6 മാസം മുമ്പേ 100 കോടി ക്ലബില്‍, ഞെട്ടലില്‍ ഇന്ത്യന്‍ സിനിമാലോകം !

ദീപാവലി റിലീസാണ് ഷങ്കര്‍ - രജനികാന്ത് ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം 2.0 എന്ന് എല്ലാവര്‍ക്കും ...

news

ഏപ്രില്‍ അവസാനം മമ്മൂട്ടി അക്കൌണ്ട് തുറക്കും, 100 കോടി ക്ലബില്‍ !

മാര്‍ച്ച് അവസാന വാരം മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ്ഫാദര്‍’ റിലീസാകും. വലിയ ഹൈപ്പാണ് ...

Widgets Magazine