Widgets Magazine Widgets Magazine
Widgets Magazine

കോട്ടയം കുഞ്ഞച്ചൻ വേണോ, രാജമാണിക്യം വേണോ? മമ്മൂട്ടി റെഡി!

വ്യാഴം, 5 ജനുവരി 2017 (11:07 IST)

Widgets Magazine
Mammootty, Omar, Happy Wedding, Vysakh, Raja2, Dileep, മമ്മൂട്ടി, ഒമർ, ഹാപ്പി വെഡ്ഡിംഗ്, വൈശാഖ്, രാജ 2, ദിലീപ്

കസബയില്‍ രാജന്‍ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി അടിച്ചുപൊളിച്ച മമ്മൂട്ടി ഇനി ഗുണ്ടയാകുന്നു. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്യുന്നത് ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഒമര്‍ ആണ്.
 
ഒമര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
“ഹ്യൂമര്‍ സബ്‌ജക്ടാണ്. തൃശൂരിലെ ഗുണ്ടാ ഗ്യാംഗുകളെ ചുറ്റിപ്പറ്റിയുള്ള കഥ. കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം ഫ്ലേവറിലുള്ളതാകും. മമ്മുക്ക ഒരു കോമഡി ഗുണ്ടയായിട്ടാകും എത്തുക” - ഒരു സിനിമാമാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഒമര്‍ വ്യക്തമാക്കി.
 
സമീപകാലത്ത് ‘ബെസ്റ്റ് ആക്ടര്‍’ എന്ന ചിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ കൊച്ചിയിലെ ഗുണ്ടയായി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചിരുന്നു. അതിന് ശേഷം മമ്മൂട്ടി അത്തരം ഒരു കഥാപാത്രത്തിലേക്ക് വീണ്ടും എത്തുകയാണ്.
 
ഒമറിന്‍റെ ‘ഹാപ്പി വെഡ്ഡിംഗ്’ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ്. ചെറിയ ബജറ്റിലൊരുങ്ങിയ ആ കോമഡി എന്‍റര്‍ടെയ്നര്‍ ബോക്സോഫീസില്‍ കോടികളാണ് വാരിയത്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അമലയെ മതില്‍ ചാടിച്ചു, ശാലിനിയിലൂടെ പ്രായശ്ചിത്തം ചെയ്ത് ഫാസില്‍ !

‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ...

news

മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് വെറുതെയിരുന്നാല്‍ മതി; ഭൈരവയും സിങ്കം 3യും യൂത്ത് കോണ്‍ഗ്രസ് തടയും!

സിനിമാസമരം അനിശ്ചിതമായി തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്‍ മണിയന്‍‌പിള്ള രാജു പറഞ്ഞ ...

news

പൃഥ്വിയെപോലെ ആകാൻ ശ്രമിക്കില്ല? തനിക്ക് അതിന് കഴിയില്ലെന്ന് മോഹൻലാൽ!

മോഹൻലാൽ - മുരളിഗോപി - പൃഥ്വിരാജ് എന്നീ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ...

news

ആ ഹിറ്റ് ചിത്രത്തിന്റെ ചതിക്ക് പിന്നിൽ സാന്ദ്രയും വിജയ്‌യും; യുവസംവിധായകൻ

ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു സാന്ദ്ര തോമസും വിജയ് ബാബുവും. ഇരുവർക്കുമെതിരെ ...

Widgets Magazine Widgets Magazine