ഒടുവില്‍ സേതു പ്രഖ്യാപിച്ചു - മമ്മൂട്ടിച്ചിത്രത്തിന് പേര് ‘കോഴി തങ്കച്ചന്‍’ തന്നെ !

വ്യാഴം, 11 മെയ് 2017 (16:22 IST)

Widgets Magazine
Kozhi Thankachan, Mammootty, Sethu, Unni Mukundan, Prithviraj, കോഴി തങ്കച്ചന്‍, മമ്മൂട്ടി, സേതു, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്

തോപ്പില്‍ ജോപ്പന്‍, കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ് തുടങ്ങിയ സിനിമകളുടെ ഗണത്തിലേക്ക് പുതിയ ഒരു ചിത്രം കൂടി. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ പേര് ‘കോഴി തങ്കച്ചന്‍’. 
 
കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിക്കച്ചവടമാണ് തങ്കച്ചന്‍റെ ജോലി.
 
ഈ സിനിമയുടെ പേര് കോഴി തങ്കച്ചന്‍ എന്നായിരിക്കുമെന്ന് മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പേര് നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു അന്ന് സേതു അറിയിച്ചത്. ഇപ്പോള്‍ സേതുതന്നെയാണ് ‘കോഴി തങ്കച്ചന്‍’ എന്നായിരിക്കും സിനിമയുടെ പേരെന്ന് പ്രഖ്യാപിച്ചത്. 
 
സേതു തന്നെ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ വേദികയും നൈല ഉഷയുമാണ് നായികമാര്‍. ഈ സിനിമയില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും.
 
അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 
 
തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇരുണ്ടസത്യങ്ങളിലേക്ക് വെളിച്ചത്തിന്‍റെ മിഴിതുറന്ന് മമ്മൂട്ടി!

ചില സത്യങ്ങള്‍ നമുക്ക് ദഹിക്കില്ല. അങ്ങനെ ദഹിക്കാത്ത സത്യങ്ങള്‍ തുറന്നുകാണിച്ച് ...

news

വിസ്മയമായ് മമ്മൂട്ടിയുടെ 10 മുഖങ്ങള്‍

അത്ഭുതകരം എന്ന് നമുക്ക് തോന്നുന്ന എത്രയോ കാര്യങ്ങളുണ്ട്. താജ്മഹലിന്‍റെ സൗന്ദര്യത്തിന് ...

news

മമ്മൂട്ടിയുടെ രാജ 2 - ഇവന്‍ വരില്ലെന്ന് ആരാണ് പറഞ്ഞത്? !

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. ...

news

ബാഹുബലിക്ക് എന്ത് ദാമ്പത്യത്തകര്‍ച്ച? മുന്‍‌ഭാര്യയെയും കൂട്ടി സൂപ്പര്‍സ്റ്റാര്‍ പടം കാണാനെത്തി!

ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ അത്ഭുതസൃഷ്ടിയായി മാറിക്കഴിഞ്ഞു. കളക്ഷന്‍ 1000 കോടി ...

Widgets Magazine