എന്തുകൊണ്ടാണ് ഗ്രേറ്റ്ഫാദര്‍ പുലിമുരുകനെ വെല്ലുന്ന സിനിമയായി മാറുന്നത്?

തിങ്കള്‍, 3 ഏപ്രില്‍ 2017 (17:01 IST)

Widgets Magazine
Pulimurugan, Peter Hein, Mammootty, The Great Father, Vysakh, Haneef Adeni, Udaykrishna, പുലിമുരുകന്‍, പീറ്റര്‍ ഹെയ്ന്‍, മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍, വൈശാഖ്, ഹനീഫ് അദേനി, ഉദയ്കൃഷ്ണ

പുലിമുരുകനുമായി ഗ്രേറ്റ്ഫാദറിനെ താരതമ്യപ്പെടുത്താന്‍ കഴിയുമോ? ബോക്സോഫീസ് പ്രകടനത്തിന്‍റെ കാര്യത്തില്‍ ആ താരതമ്യം ഇപ്പോള്‍ നടക്കുകയാണ്. റിലീസിന്‍റെ ആദ്യദിവസങ്ങളില്‍ പുലിമുരുകന്‍ നടത്തിയ പ്രകടനത്തേക്കാള്‍ ഗംഭീര പ്രകടനമാണ് ഗ്രേറ്റ്ഫാദര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
 
പുലിമുരുകന്‍റെ നിര്‍മ്മാണച്ചെലവ് 25 കോടിയിലധികം രൂപയാണ്. എന്നാല്‍ ഗ്രേറ്റ്ഫാദറിനെ ചെലവായത് വെറും എട്ടുകോടി രൂപ. ആ വ്യത്യാസം പക്ഷേ ബോക്സോഫീസ് പ്രകടനത്തില്‍ ഉണ്ടാകുന്നില്ല. ചിത്രത്തിന്‍റെ ക്വാളിറ്റിയിലും പുലിമുരുകനൊപ്പം തന്നെയാണ് ഗ്രേറ്റ്ഫാദറിന്‍റെ സ്ഥാനവും. 
 
ചില വ്യത്യാസങ്ങള്‍ പ്രകടമായുണ്ട്. പുലിമുരുകനിലെ പ്രധാന ആകര്‍ഷണഘടകം ഒരു കടുവയായിരുന്നു. അതുപോലെ എക്സ്ട്രാ മൈലേജ് നല്‍കുന്ന ഒരു കാര്യവും ഗ്രേറ്റ്ഫാദറിലില്ല. പീറ്റര്‍ഹെയ്ന്‍ ഒരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ പുലിമുരുകന്‍റെ ഹൈലൈറ്റായിരുന്നു. അതുപോലെ തീപാറുന്ന സംഘട്ടന രംഗങ്ങളും ഗ്രേറ്റ്ഫാദറില്‍ ഇല്ല. പുലിമുരുകന്‍ സൃഷ്ടിച്ചത് വൈശാഖിനെയും ഉദയ്കൃഷ്ണയെയും പോലെയുള്ള പുലികളാണ്. ഗ്രേറ്റ്ഫാദറോ? ഹനീഫ് അദേനിയെന്ന നവാഗത സംവിധായകനും.
 
എന്നാല്‍ ഉള്ളുനീറ്റുന്ന ഒരു കഥ ഗ്രേറ്റ്ഫാദര്‍ പറയുന്നു എന്നതാണ് പുലിമുരുകന് മുകളില്‍ വിജയക്കൊടി നാട്ടാന്‍ ഈ മമ്മൂട്ടിച്ചിത്രത്തിന് കഴിയുന്നതിന്‍റെ പ്രധാന കാരണം. മമ്മൂട്ടിയുടെ കണ്ണ് നിറയുമ്പോള്‍ പ്രേക്ഷകര്‍ക്കും അത് താങ്ങാനാവുന്നില്ല. ഡേവിഡ് നൈനാന്‍ രണ്ടാം പകുതിയില്‍ ‘വേട്ടയ്ക്കിറങ്ങുമ്പോള്‍’ പ്രേക്ഷകരൊന്നടങ്കം ആ നീക്കങ്ങള്‍ക്കൊപ്പമുണ്ട്.
 
ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുമോ? എത്രനാള്‍ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ പ്രവേശിക്കും? കാത്തിരിക്കുക! Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വാചകമടിച്ച് കുടുങ്ങി; രാഖി സാവന്തിനെ അറസ്‌റ്റ് ചെയ്‌തേക്കും - പൊലീസ് മുംബൈയിലെത്തും!

ബോളിവുഡ് താരം രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. വാത്മീകി മഹര്‍ഷിക്കെതിരെ ആക്ഷേപകരമായി ...

news

മമ്മൂട്ടി നോ പറഞ്ഞപ്പോള്‍ രഞ്ജിത്തും പിന്‍‌മാറി? ഷാജിയും രണ്‍ജിയും മോഹന്‍ലാലിനൊപ്പം!

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. രണ്‍ജി ...

news

എന്തൊരു സ്പീഡ്... മമ്മൂട്ടിക്കൊപ്പം ഓടിയെത്താനാവില്ല; ഗ്രേറ്റ്ഫാദര്‍ 20 കോടി കടക്കുമ്പോള്‍ അമ്പരന്ന് മറ്റ് താരങ്ങള്‍ !

ദി ഗ്രേറ്റ്ഫാദറിന്‍റെ സ്പീഡ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം. ...

news

ചെങ്കടൽ കണ്ടിട്ടുണ്ടോ? തലശ്ശേരിയിലേക്ക് വന്നാൽ മതി! സഖാവ് നിവിനുണ്ട്!

നായകന്‍ ചെങ്കൊടിയേന്തി ഇടതു യുവപ്രസ്ഥാനങ്ങളെ പശ്ചാത്തലമാക്കിയ സിനിമകള്‍ തുടര്‍ച്ചയായി ...

Widgets Magazine