Widgets Magazine Widgets Magazine

അങ്കമാലി ഡയറീസ് മെഗാഹിറ്റ്, തമിഴകത്ത് തരംഗം; പടം കണ്ട ‘യുവ’മണിരത്നം ഫ്ലാറ്റ് !

ചൊവ്വ, 14 മാര്‍ച്ച് 2017 (15:14 IST)

Widgets Magazine
Maniratnam, Angamaly Diaries, Lijo, Karthik Subburaj, Mohanlal, മണിരത്നം, അങ്കമാലി ഡയറീസ്, ലിജോ, കാര്‍ത്തിക് സുബ്ബുരാജ്, മോഹന്‍ലാല്‍

അങ്കമാലി ഡയറീസ് തകര്‍പ്പന്‍ ഹിറ്റായി മാറുകയാണ്. ഒപ്പം റിലീസായ മെക്സിക്കന്‍ അപാരതയെ ബഹുദൂരം പിന്നിലാക്കിയാണ് അങ്കമാലിയുടെ കുതിപ്പ്. മാര്‍ച്ച് 10ന് തമിഴ്നാട്ടിലും ചിത്രം റിലീസായി.
 
തമിഴ്നാട്ടില്‍ തരംഗമാകുകയാണ് അങ്കമാലി ഡയറീസ്. തമിഴകത്തെ ‘യുവ’മണിരത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. 
 
“അങ്കമാലി ഡയറീസ് ഒരു ഫന്‍റാസ്റ്റിക് ഫിലിം ആണ്. രചനയും പെര്‍ഫോമന്‍സും ക്രാഫ്റ്റുമെല്ലാം അതിന്‍റെ ഏറ്റവും ബെസ്റ്റ് ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ക്ലൈമാക്സ് തകര്‍പ്പനാണ്. ലിജോ ജോസ് പല്ലിശ്ശേരിക്കും ടീമിനും അഭിനന്ദനങ്ങള്‍” - കാര്‍ത്തിക് സുബ്ബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. പിസ, ജിഗര്‍തണ്ട, ഇരൈവി എന്നിവയാണ് കാര്‍ത്തിക് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
 
മോഹന്‍ലാല്‍, പൃഥ്വിരാജ്, ലാല്‍ ജോസ്, സിബി മലയില്‍ തുടങ്ങിയവരും അങ്കമാലി ഡയറീസിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. വെറും ഒന്നേമുക്കാല്‍ കോടി രൂപയ്ക്ക് വിജയ് ബാബു നിര്‍മ്മിച്ച ഈ സിനിമ അതിന്‍റെ പലമടങ്ങ് ലാഭമാണ് ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വിക്രം ചിത്രത്തില്‍ നിന്ന് ജോമോനെ പുറത്താക്കിയതല്ല, ആ പുറത്താകലിന് പിന്നില്‍ മറ്റൊരു വലിയ കാരണമുണ്ട്!

ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ‘ധ്രുവനക്ഷത്ര’ത്തിന്‍റെ ...

news

മമ്മൂട്ടിയോട് ഇന്നും തീർത്താൽ തീരാത്ത ഒരു വലിയ കടപ്പാടുണ്ട്: ബാല

തനിയ്ക്ക് ഒരു നടൻ എന്ന നിലയിൽ ശ്രദ്ധ നേടി തന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആണെന്ന് നടൻ ബാല. ...

news

റഹ്മാൻ അങ്ങനെ ചെയ്യുമോ? പുതിയ റഹ്മാന്‍ ഗാനം മലയാളത്തിൽ നിന്നും കോപ്പിയടിച്ചത്!

മണിരത്നം - എ ആർ റഹ്മാൻ ടീമിന്റെ ഗാനങ്ങൾ എന്നും ആരാധകർക്ക് പ്രിയമേറിയതാണ്. റോജ മുതൽ ...

news

‘സത്യ’ ദീപന്‍റെ സ്വപ്നം, ഞെട്ടിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ !

‘പുതിയ നിയമം’ എന്ന ത്രില്ലറിന് ശേഷം എ കെ സാജന്‍ തിരക്കഥയെഴുതിയ സിനിമയാണ് ‘സത്യ’. ദീപന്‍ ...

Widgets Magazine Widgets Magazine