ഭാര്‍ഗ്ഗവീ നിലയം എന്ന ചിത്രത്തില്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു ഗാനമുണ്ട്. ബാബുരാജിന്റെ മാന്ത്രിക സംഗീതത്താല്‍ അനുഗ്രഹീതമായ ''താമസമെന്തേ വരുവാന്‍....'' ഇന്നും ഇതിനെ കവച്ചുവയ്ക്കാന്‍ പറ്റിയ ഒരു ഗസല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.