മംമ്തയും പ്രിയ വാര്യരും,'ലൈവ്' ലെ ആദ്യ ഗാനം കണ്ടോ ?
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (14:57 IST)
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി കെ പ്രകാശിന്റെ 'ലൈവ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു.
അല്‍ഫോണ്‍സ് ജോസഫാണ് മേഘം എന്ന ഗാനത്തിന് സംഗീതം ഒരുക്കി ആലപിച്ചിരിക്കുന്നത്.വരികള്‍ എഴുതിയിരിക്കുന്നത് കുഴൂര്‍ വില്‍സണാണ്.ലിറിക്കല്‍ വീഡിയോ കാണാം.
ഫിലിംസ്24 ഉം ദര്‍പണ്‍ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ്.മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.