'കുഗ്രാമമേ', തരംഗമായി മിന്നല്‍ മുരളിയിലെ മൂന്നാമത്തെ ഗാനം
കെ ആര്‍ അനൂപ്|
Last Modified ശനി, 4 ഡിസംബര്‍ 2021 (14:32 IST)
ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ തോമസ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം.നെറ്റ്ഫ്‌ള്ക്‌സിലൂടെ ക്രിസ്മസ് റിലീസായി ഡിസംബര്‍ 24ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.
സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തുവന്നു. 'കുഗ്രാമമേ' എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുകയാണ്.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് വിപിന്‍ രവീന്ദ്രന്‍.