ആ വൈറല്‍ ഗാനം ഇനി സിനിമയിലും ! നായാട്ട് റീമേക്കിലെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (10:18 IST)
സോഷ്യല്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന ചില ഗാനങ്ങള്‍ ഉണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വൈറലായ ലിങ്കി ലിങ്കി ലിങ്കിടി എന്ന നാടന്‍പാട്ട് ഇപ്പോള്‍ സിനിമ പാട്ടായി മാറിയിരിക്കുകയാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് പുതിയ രൂപത്തില്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. വരികളില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്.

കൊട്ടബൊമ്മാലി പി.എസ് എന്ന പുതിയ സിനിമയിലാണ് വൈറല്‍ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ശ്രീകാന്ത്, രാഹുല്‍ വിജയ്, ശിവാനി രാജശേഖര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പി. രഘുവാണ് ആലാപനവും രചനയും നിര്‍വഹിച്ചിരിക്കുന്നത്.മിഥുന്‍ മുകുന്ദനാണ് സം?ഗീതസംവിധാനം. വിജയ് പോലകി നൃത്തസംവിധാനവും ജ?ഗദീഷ് ചീകട്ടി ഛായാ?ഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :