Perumani Movie Video Song: ഇത് ഗോപി സുന്ദറിന്റെ തിരിച്ചുവരവോ ?'പെരുമാനി'ലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, വീഡിയോ

Perumani Movie
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 മെയ് 2024 (10:37 IST)
Perumani Movie
സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നീ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'പെരുമാനി'. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.'പെണ്ണായി പെറ്റ പുള്ളെ'എന്ന ഗാനത്തിന് ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജിഷ്ണു വിയയിയാണ് ആലപിച്ചത്.
അഞ്ച് പാട്ടുകളാണ് സിനിമയിലുളളത്.പെരുമാനി എന്ന ഗ്രാമത്തിലെ സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ് 'പെരുമാനി'.മെയ് 10നാണ് റിലീസ്.സംവിധായകന്‍ മജു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

ലുക്ക്മാന്‍ അവറാന്‍, നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :