ആര്‍ഡിഎക്‌സിന് ശേഷം ഷെയ്ന്‍ നിഗം- സാം സി എസ് കോമ്പോ വീണ്ടും, വേലയിലെ പുതിയ ഗാനങ്ങള്‍
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 നവംബര്‍ 2023 (15:20 IST)
നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറി.സംഗീതമൊരുക്കിയത് സാം സി എസ് ആയിരുന്നു. സിനിമയിലെ നീല നിലവേ എന്ന സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഷെയ്ന്‍ നിഗം- സാം സി എസ് കോമ്പോ വീണ്ടും എത്തുകയാണ്.
വേല എന്ന ചിത്രത്തിന് വേണ്ടി സാം സി എസ് സംഗീതം ഒരുക്കിയ പാതകള്‍ പലര്‍ എന്ന ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.അന്‍വര്‍ അലി ആണ് വരികള്‍ എഴുതിയിരിക്കുന്നത്.ഹരിചരണ്‍ ആലപിച്ച ഗാനരംഗത്ത് ഷെയ്ന്‍ നിഗവും ഉണ്ട്. നവംബര്‍ 10നാണ് സിനിമയുടെ റിലീസ്.
പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്ന്‍ മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ പോലീസ് യൂണിഫോമില്‍ എത്തുന്നുണ്ട്. അതിഥി ബാലനും ചിത്രത്തിലുണ്ട്.സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു.