രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്പ് ബേത്ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്നു വീണ സ്നേഹത്തിന്‍റെ രാജാവിനു കാണിക്കയുമായി കിഴക്കുനിന്ന് പുറപ്പെട്ട രാജാക്കന്മാര്‍ക്ക് വിശുദ്ധനക്ഷത്രം വഴികാട്ടി. പാപികള്‍ കുരിശിലേറ്റുമ്പോഴും അവര്‍ക്കു നന്മയാഗ്രഹിച്ച ആ പരിശുദ്ധാത്മാവിന്‍റെ ജന്മദിനം - ഡിസംബര്‍ 25- ലോകം ക്രിസ്മസായി ആഘോഷിക്കുന്നു.
ക്രിസ്മസിന് ജന്മദിനം പങ്കിടുന്ന പ്രസിദ്ധര്‍ ആരൊക്കെ? ഡിസംബര്‍ 25ന് ജനിച്ച് ലോകചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള ചിലര്‍.
എ.ബി. വാജ്പേയ്
ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയ്ക്ക് ഡിസംബര്‍ 25 ന് ജന്മദിനമാണ്. ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷം മൂന്നു തവണ ഈ കസേരയിലെത്തുന്ന വ്യക്തിയും വാജ്പേയിയാണ്. ഇന്ത്യയുടെ ഭാവി നേതാവായി 1950 കളില്‍ ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചിരുന്നു.
രാഷ്ട്രതന്ത്രജ്ഞന്‍, പാര്‍ലമെന്‍റേറിയന്‍ എന്നീ നിലകളില്‍ മാത്രമല്ല കവിയെന്ന നിലയിലും വാജ്പേയ് കഴിവ് തെളിയിച്ചിട്ടുണ്ട്. 1996 മേയ് 16 തീയതി ആദ്യമായി പ്രധാനമന്ത്രി കസേരയിലെത്തിയ വാജ്പേയി മാര്‍ച്ച് 19, 1998 മുതല്‍ ഇപ്പോഴും പ്രധാനമന്ത്രിയായി തുടരുന്നു..
1924 ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഗ്വാളിയോറിലായിരുന്നു വാജ്പേയിയുടെ ജനനം. ശ്രീ കൃഷ്ണ ബിഹാരി വാജ്പേയിയും കൃഷ്ണദേവിയുമായിരുന്നു അച്ഛനമ്മമാര്‍. ആര്‍.എസ്.എസിന്‍റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തിയ വാജ്പേയി ആദ്യകാലത്ത് സാധാരണക്കാര്‍ക്കൊപ്പമാണ് ചെലവഴിച്ചത്.ജനസംഘമെന്ന രാഷ്ട്രീയ പ്രസ്താനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ച വാജ്പേയിയെ ബി.ജെ.പി.ക്കാര്‍ക്കിടയിലെ മിതവാദിയായാണ് വിശേഷിപ്പിക്കുന്നത്.