സെല്‍‌വരാഘവന്‍റെ പിതാവും സോണിയയും ഒന്നിക്കുന്നു!

WEBDUNIA| Last Modified ശനി, 26 ജൂണ്‍ 2010 (14:26 IST)
PRO
തമിഴിലെ മികച്ച സംവിധായകരിലൊരാളായ സെല്‍‌വരാഘവനും നടി അഗര്‍വാളും വിവാഹമോചനം നേടിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. പ്രണയവിവാഹിതരായ ഇവര്‍ക്കിടയില്‍ പിന്നീട് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇപ്പോഴിതാ പുതിയ വാര്‍ത്ത - സെല്‍‌വരാഘവന്‍റെ പിതാവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സോണിയ അഗര്‍വാള്‍ നായികയാകുന്നു.

സെല്‍‌വരാഘവന്‍റെ പിതാവും പ്രശസ്ത സംവിധായകനുമായ സംവിധാനം ചെയ്യുന്ന ‘പാണ്ഡ്യ പേരരശ്’ എന്ന ചിത്രത്തിലാണ് സോണിയ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

“സോണിയ വളരെ നല്ല കുട്ടിയാണ്. അവളുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. സെല്‍‌വയുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ സോണിയയ്ക്ക് കഴിഞ്ഞില്ല എന്നതുമാത്രമാണ് അവര്‍ തമ്മില്‍ പിരിയാന്‍ കാരണം” - കസ്തൂരിരാജ വ്യക്തമാക്കി.

“ഇപ്പോഴും സോണിയയുമായി ഞങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. എന്‍റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കണമെന്ന് അടുത്തിടെ ഞാന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ ആ ഓഫര്‍ സ്വീകരിച്ചു. പാണ്ഡ്യ പേരരശ് എന്ന ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും” - കസ്തൂരിരാജ പറഞ്ഞു.

സെല്‍‌വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍, 7 ജി റെയിന്‍‌ബോ കോളനി, പുതുപ്പേട്ടൈ എന്നീ ചിത്രങ്ങളില്‍ സോണിയ അഗര്‍വാള്‍ നായികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :