ശോഭന വരുന്നു, വിനീതിന്റെ ‘തിര’യില്‍ നായിക!

WEBDUNIA|
PRO
ഇന്നും മലയാള സിനിമയുടെ അഭിമാനമാണ്. എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. ‘നാഗവല്ലി’യെന്ന ഒറ്റക്കഥാപാത്രം മതി ശോഭനയെ എന്നും ഓര്‍മ്മിക്കാന്‍.

ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് ശോഭന സിനിമയില്‍ അഭിനയിക്കുന്നത്. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കിലാണ് അവര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘തിര’ എന്ന ത്രില്ലറില്‍ ശോഭന നായികയാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

വിനീത് ശ്രീനിവാസന്റെ ആദ്യ ത്രില്ലര്‍ സിനിമയാണ് ഇത്. ശോഭനയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ഈ സിനിമയില്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘തിര’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കടല്‍ത്തിരയല്ല എന്നാണ് വിവരം. ‘വെടിയുണ്ട’ എന്ന അര്‍ത്ഥത്തിലാണത്രെ ഇവിടെ ‘തിര’ വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :