റിയാലിറ്റികളില്‍ നിന്ന് ഉദിച്ച നക്ഷത്രം

PRO
“ ക്യാമറകളാണ് എന്നെ പ്രശസ്തയാക്കിയത്. അവസാ‍ന ശ്വാസത്തിലും അവ എന്‍റെ ഒപ്പമുണ്ടാകണം. ഒരു താരമായിത്തന്നെ എനിക്ക് മരിക്കണം” തന്‍റെ മരണം ചിത്രീകരിക്കാന്‍ ടെലിവിഷന്‍ ചാനലിന് അവകാശം നല്‍കിയതിനെക്കുറിച്ച് ജെയ്ഡ് ഗൂഡിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അന്ത്യാഭിലാഷം പോലെ തന്നെ ഒരു താരമായിട്ടായിരുന്നു ഗൂഡിയുടെ മരണം.

രാത്രികളില്‍ മാത്രം വന്നുമറയുന്ന ആകാശത്തെ നക്ഷത്രങ്ങളോട് തന്‍റെ ജീവിതം ഉപമിക്കാനായിരുന്നു ഗൂഡിക്കിഷ്ടം. ഒടുവില്‍ ഒന്നുമറിയാതെ ഉറങ്ങിക്കിടന്ന രാത്രിയില്‍...മറ്റൊരു നക്ഷത്രമായി അവര്‍ റിയാലിറ്റികളില്ലാത്ത ലോകത്തേക്ക് മാഞ്ഞു.

ആസന്നമായ മരണത്തെ മുന്നില്‍കണ്ട രാത്രികളില്‍ രണ്ട് മക്കളെയും ചേര്‍ത്തുനിര്‍ത്തി ഗൂഡി ഇങ്ങനെ പറയുമായിരുന്നു. “അസുഖമായവര്‍ വേഗം സുഖം പ്രാപിക്കാന്‍ പോകുന്ന സ്വര്‍ഗത്തിലേക്ക് മമ്മിയും പോകും. പിന്നെ മമ്മിയെ കാണണമെന്ന് തോന്നുമ്പോള്‍ എന്‍റെ മക്കള്‍ ആകാശത്തേക്ക് നോക്കണം, അവിടെ ഒരു നക്ഷത്രം എന്‍റെ കുട്ടികളെ നോക്കി നില്‍ക്കുന്നുണ്ടാകും”

WEBDUNIA|
ജെയ്ഡ് ഗുഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജെയ്ഡ് കെരിസ ലൊറെയ്നിന്‍റെ ജീവിതത്തിനുമുണ്ടായിരുന്നു ഒരു റിയാലിറ്റിഷോയെ വെല്ലുന്ന തിളക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :