സംഗീതാസ്വാദക ലക്ഷങ്ങളുടെ വികാരമാണ് ഇന്നും മുഹമ്മദ് റാഫി.സംഗീതത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. റാഫിയുടെ സ്വരമാധുരി ഇന്നു സംഗീതാസ്വാദ ഹൃദയങ്ങളില്‍ തേന്മഴ ചൊരിയുന്നു.
പഞ്ചാബില്‍ ജനിച്ച മുഹമ്മദ് റാഫി പതിനാലാം വയസില്‍ ലാഹോറിലെത്തി. അവിടെ ഉസ്താദ് ഖാന് വഹീദ് അബ്ദുല്ഖാന് എന്ന സംഗീതജ്ഞന്റെ കീഴില്‍ രണ്ട് വര്‍ഷം സംഗീതമഭ്യസിച്ചു. തുടര്‍ന്ന് ഉസ്താദ് ബഡേ ഗുലാം അലിഖാനില്‍ നിന്ന് സംഗീതത്തിന്റെ വിവിധ വശങ്ങള് ഹൃദിസ്ഥമാക്കി.
ലാഹോറിലെ പ്രസിദ്ധ സംഗീത സംവിധായകന് ശ്യാംസുന്ദറാണ് റാഫിക്ക് ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത്. ഗുല്‍ബലോച്ച് എനനേ പഞ്ചാബി ചിത്രത്തില്‍ സീനത്ത് ബീഗത്തോടൊപ്പമായിരുന്നു ആ ഗാനമാലപിച്ചത്.
ഗുലാം ഹൈദര്‍ ഷഹീദ് എന്ന ചിത്രത്തില്‍ പാടിയതോടെ ആ യുവഗായകന് ശ്രദ്ധേയനായി.
ജുഗ്നുവില്‍ നൂര്‍ജഹാനോടൊപ്പം പാടിയ യഹാം ബദ്ലാ വഫാക്കോ... എന്ന ആ ഗാനം റാഫിയുടെ ആദ്യ ഹിറ്റാണ്. പിന്നീടങ്ങോട്ട് ഉയരത്തിലേക്കുള്ള പ്രയാണമായിരുന്നു റാഫിയുടെ സംഗീത ജീവിതം.
സ്വരമാധുരിയില്‍ മറ്റൊല്ലാവരെയും വെല്ലാന്‍ കഴിഞ്ഞ റാഫി ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ ഏറെ കാലം വേണ്ടി വന്നില്ല. റാഫിയുടെ മൂന്നര ദശാബ്ദക്കാലത്തെ സംഗീതജീവിതം ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകള്‍ കടന്ന് ലോകമെമ്പാടും വ്യാപിച്ചു.
കിഴക്കനാഫ്രിക്കയില്‍. പിന്നീട് ചൈന, സോവിയറ്റ് യൂണിയന്, പാകിസ്ഥാന് എന്നിവ ഒഴികെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലുമെത്തി അദ്ദേഹം പാടി. 1970 മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണ എന്ന തോതില്‍ അദ്ദേഹം വിദേശങ്ങളില്‍ ഗാനമേളകള്‍ നടത്തിവന്നിരുന്നു.
അവാര്‍ഡുകളും ബഹുമതി പത്രങ്ങളും ഒട്ടനവധി അദ്ദേഹം നേടി. നാല് തലമുറയില്‍പ്പെട്ട സംഗീതസംവിധായകരുടെ ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്കി. ശ്യാം സുന്ദര്‍ മുതല്‍ രാജേഷ് റോഷന് വരെ.
ദിലീപ് കുമാര്‍ മുതല്‍ ഋഷികപൂര്‍ വരെയുള്ള നായകന്മാര്ക്ക് വേണ്ടി വെള്ളിത്തിരയില്‍ റാഫി തന്റെ സ്വരം പകര്‍ന്നു.