രാഖിയുടെ വിവാഹം റിയാലിറ്റി ഷോ

IFMIFM
അപ്രതീക്ഷിതമായ തീരുമാനങ്ങളിലൂടെയും പ്രഖ്യാ‍പനങ്ങളിലൂടെയും എന്നും ആരാധകരെ അതിശയിപ്പിക്കുന്ന രാഖി സാവന്ത് ഇപ്പോള്‍ പുതിയൊരു നീക്കത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ഒരു റിയാലിറ്റി ടിവി ഷോയിലൂടെ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് അവര്‍. എന്‍ഡിടിവി ഇമാജിനില്‍ “രാഖി കാ സ്വയംവര” എന്ന റിയാലിറ്റി ഷോയിലൂടെ 15 വ്യക്തികളില്‍ നിന്ന് രാഖി തന്‍റെ വരനെ തെരഞ്ഞെടുക്കും. ഇക്കാര്യത്തില്‍ പ്രേക്ഷകരുടെ സഹായം കൂടി തേടാനായിരിക്കും രാഖിയുടെ ശ്രമം. പരിപാടിയുടെ സമയം സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല.

“എല്ലാ കാലത്തും എനിക്ക് പിന്തുണ തന്ന ആരാധകരുടെ സാന്നിധ്യത്തില്‍ തന്നെ വിവാഹിതയാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു ദേശീയ ചാനലിലൂടെ വിവാഹിതയാവുക എന്നത് വലിയ കാര്യമല്ലേ? ചുറുചുറുക്കുള്ള, സ്നേഹമുള്ള, അല്‍പം നൃത്തം ചെയ്യുന്ന കൂട്ടുകാരനെയാണ് ഞാന്‍ തേടുന്നത്. അയാള്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ആളായിരിക്കണം, എല്ലാത്തിനുമുപരി കൃത്യനിഷ്ഠയുള്ളയാളാവണം. സീത പോലും സ്വയംവരത്തിലൂടെയാണ് ഭര്‍ത്താവിനെ തെരഞ്ഞെടുത്തത്, പിന്നെ എന്തുകൊണ്ട് എനിക്കായിക്കൂടാ?” - രാഖി ചോദിക്കുന്നു.

വിവാഹത്തിന് പറ്റിയ സമയമാണിതെന്നാണ് രാഖിയുടെ അഭിപ്രായം. ‘രാഖി കാ സ്വയംവര’ ഷോയില്‍ രാഖിയെ ആഗ്രഹിക്കുന്ന വ്യക്തികളെയെല്ലാം ഒരു വീട്ടില്‍ താമസിപ്പിക്കും. വ്യക്തിത്വം, സ്വഭാവം, ശാരീരിക ക്ഷമത, ബുദ്ധി വൈദഗ്ദ്ധ്യം, രാഖിയുമായുള്ള അവരുടെ യോജിപ്പുകള്‍ എന്നിവ അളക്കുന്ന വിവിധ പരീക്ഷണങ്ങള്‍ക്ക് അവരെ വിധേയമാക്കും.

ഷോയിലുടനീളം പ്രേക്ഷകര്‍ക്ക് വോട്ടിംഗിലൂടെ രാഖിയെ സഹായിക്കാനുള്ള അവസരമുണ്ടാകും. ഓരോ വ്യക്തിക്കും അനുകൂലമായോ പ്രതികൂലമായോ പ്രേക്ഷകന് വോട്ട് ചെയ്യാം. ഏറ്റവും അവസാന ആഴ്ചയില്‍ രാഖിയുടെ വിവാഹാഘോഷങ്ങളോടെയായിരിക്കും ഷോ അവസാനിക്കുക.

എസ്ഒഎല്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഷോ നിര്‍മ്മിക്കുന്നത്. രാഖിയുടെ തീരുമാനത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി എസ്ഒഎല്ലിലെ ഫസീല അലന പറഞ്ഞു. ഷോയ്ക്ക് ഒരു ശുഭ പര്യാവസാനമുണ്ടാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

WEBDUNIA|
“നല്ലൊരു വിവാഹം എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. വിവാഹം കഴിക്കാനും ഭാര്യയാവാനും അമ്മയാവാനും ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ സമയമുണ്ട്. മൂല്യങ്ങള്‍ കൈമുതലായുള്ള സംസ്കാര സമ്പന്നയായ ഒരു സ്ത്രീയാണ് ഞാന്‍. എന്‍റെ സ്നേഹവും സന്തോഷവും ദുഃഖവും വിജയവുമെല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു പങ്കാളിയെ ആവശ്യമായ ഘട്ടത്തില്‍ ഇപ്പോള്‍ ഞാന്‍ എത്തിയിരിക്കുന്നു.” - രാഖി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :