ഫാസില്‍ സിനിമയും പരീക്ഷണങ്ങളും

fazil
WDWD
മോഹന്‍ലാല്‍ എന്ന അപൂര്‍വ്വ പ്രതിഭയെ സിനിമാ ലോകത്തിന് നല്‍കിയ ഫാസില്‍ സിനിമാ രംഗത്തെത്തിയിട്ട 27 വര്‍ഷമായി. പരീക്ഷണങ്ങള്‍ക്ക് ധൈര്യപ്പെടുന്ന കൊമേഴ്സ്യല്‍ സിനിമനിര്‍മ്മാതാവ് എന്നാണ് ഫാസിലിനെ കുറിച്ച് മമ്മൂട്ടിയുടെ അഭിപ്രായം.

സിനിമാ ലോകത്തേക്ക് വളരെയധികം കഴിവുറ്റവരെ കൊണ്ടു വന്ന ഫാസില്‍ തന്‍റെ പരാജയങ്ങളെയും വിജയങ്ങളേയും ഒരു പോലെ കാണുന്നു. തന്‍റെ 18 മലയാളചിത്രങ്ങളില്‍പത്തെണ്ണം വിജയിച്ചെങ്കിലും പരാജയങ്ങള്‍ ഫാസിലിനെ വേദനിപ്പിക്കുന്നു.

പരാജയങ്ങളില്‍ "എന്നെന്നും കണ്ണേട്ടന്‍റെ' ഒരു നല്ല സിനിമയായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നെങ്കിലും ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ല എന്നദ്ദേഹം പറയുന്നു. എന്നാല്‍ അതിന് മികച്ച ചിത്രത്തിനുള്ള ആ വര്‍ഷത്തെ സംസ്ഥാന അവര്‍ഡ് കിട്ടിയെന്നത് മറ്റൊരു വസ്തുത. മലയാള സിനിമാ രംഗത്ത് ഏറ്റവും അവര്‍ഡുകള്‍ കിട്ടിയ സംവിധായകനും ഫാസിലാണ്.

ചലച്ചിത്രരംഗത്ത് 27 വര്‍ഷമായെങ്കിലും ഈ രംഗത്ത് ശത്രുക്കളില്ലാത്ത അപൂര്‍വം പേരിലൊരാളാണ് ഫാസില്‍

ഫാസിലിനെ ഡോക്ടറാക്കണമെന്നാണ് അച്ഛന്‍ ആഗ്രഹിച്ചിരുന്നത്. എന്നല്‍ പഠനകാലം മുതലേ നാടക രചനയിലും അഭിനയത്തിലും മിമിക്രിയിലും ആയിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ഇക്കലത്താണ് ബോബന്‍ കുഞ്ചാക്കോ ഒരു കഥയുടെ ചര്‍ച്ചക്കായി ഫാസിലിനെ വിളിക്കുന്നത്. അത് ജീവിതത്തിലെ വഴിത്തിരുവായി.

ഉദയാ സ്റ്റുഡിയോയില്‍ വിന്‍സന്‍റ് "അച്ചാരം അമ്മിണി ഓശാരം ഓമന' എന്ന ചിത്രം പിടിക്കുന്നത് കണാന്‍ ഒരുവസരം ലഭിച്ചു. ഇവിടെയായിരുന്നു സിനിമ നിര്‍മ്മാണത്തില്‍ തന്‍റെ യൂണിവേഴ്സിറ്റി എന്ന് ഫാസില്‍ പറയുന്നു. സിനിമാ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍റെ "ചെലവ് കുറഞ്ഞ, പുതുമുഖങ്ങള്‍ കൊണ്ടൊരു സിനിമ' എന്ന ആശയത്തെ തുടര്‍ന്നാണ് "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്.

WEBDUNIA|
തുടര്‍ന്ന് വന്ന കാലങ്ങളില്‍ ഫാസില്‍ സംവിധായകരിലെ ഹീറോ ആവുകയായിരുന്നു. വിവിധ ഭാഷകളിലായി 29 ഓളം ചിത്രങ്ങള്‍ ചെയ്ത ഫാസില്‍ തന്‍റെ പുതിയ രണ്ട് പ്രോജക്ടുകളിലാണ് ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :