പ്രേക്ഷകരുടെ കൊടിയേറ്റം ഗോപി

അരുണ്‍ തുളസീദാസ്

PRO
വെയില്‍ വൃത്തങ്ങള്‍ ഇളകിക്കളിക്കുന്ന നാ‍ട്ടിലെ പഴയ ഖദീജ തീയറ്ററില്‍ തകര്‍ത്തോടുന്നു. തിരശീലയില്‍ ആകാം‌ക്ഷയ്ക്ക് തീ പിടിക്കുന്നു, തബലയില്‍ അയ്യപ്പന്റെ കൈകള്‍ ആഞ്ഞാഞ്ഞു വീഴുന്നു, താളക്രമത്തില്‍ തലയെറിഞ്ഞ് അയ്യപ്പന്‍ ആസ്വദിച്ച് താളം മുഴക്കുന്നു. മറ്റൊരിക്കല്‍ നിസഹായനായ മില്ലുടമ മാമച്ചനായി, പിന്നെ ഒരു ത്രിസന്ധ്യ നേരത്ത് സന്ധ്യ മയങ്ങും നേരത്തിലെ ഉന്മാദത്തിന്റെ നീല ശംഖുപുഷ്പങ്ങള്‍ വിടര്‍ത്തിയ ജഡ്‌ജിയായി, പിന്നെ മറ്റാരിക്കയോ ആയി നമുക്കൊപ്പം നടന്നു രസിപ്പിച്ചു, അഭിനയത്തിന്റെ രസവാക്യങ്ങള്‍ പതുക്കെ വെളിവാക്കി തന്നു. ഭരത് ഗോപിയെന്ന ഗോപിനാഥന്‍ അവസാന റീലും കടന്ന് പോയിട്ട് ഇന്ന് ഒരു വര്‍ഷം.

മസില്‍ പെരുക്കങ്ങളില്ലാത്ത മലയാളിയുടെ ആദ്യ പൌരുഷം തുളുമ്പുന്ന നായകനായിരുന്നു ഭരത് ഗോപി. നാടകത്തിന്റെ കഠിന വ്രതങ്ങളില്‍ നിന്ന് സിനിമാലോകത്തേക്ക് വന്നതുകൊണ്ടു തന്നെ മിതത്വവും സൂക്ഷ്മവുമായ ഒരു അഭിനയ പാടവം അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു. അടൂരിന്റെ സ്വയംവരമായിരുന്നു ആദ്യ ചിത്രം. വളരെ ചെറിയ ഒരു സീന്‍‍, 1972 ലായിരുന്നു അത്.

പിന്നീട് 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോപിയെ നായകനാക്കി അടൂരിന്റെ അടുത്ത ചിത്രം പുറത്തുവന്നു കോടിയേറ്റം. നിഷ്കളങ്കനായ ശങ്കരന്‍ കുട്ടിയെ അനശ്വരനാക്കി ഗോപി. അഭിനയ ജീവിതത്തിലെയും മലയാള സിനിമയുടേയും കൊടിയേറ്റ കാലമായിരുന്നു അത്. സാദാ ഗോപി ശങ്കരന്‍ കുട്ടിയിലൂടെ ഭരത് ഗോപിയായി, പ്രേഷകര്‍ക്ക് കൊടിയേറ്റം ഗോപിയായായി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :