പ്രകാശ്‌രാജ് പുനര്‍വിവാഹത്തിന്

WEBDUNIA|
IFM
ദേശീയ അവാര്‍ഡ് ജേതാവായ തെന്നിന്ത്യന്‍ താരം പ്രകാശ്‌രാജ് പുനര്‍‌വിവാഹത്തിനൊരുങ്ങുന്നു. ആദ്യഭാര്യ ലതികാകുമാരിയില്‍ നിന്ന് അടുത്തിടെയാണ് പ്രകാശ്‌രാജ് വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ പ്രകാശിന് രണ്ടു പെണ്‍‌മക്കളുണ്ട്.

“ഞാന്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് സമ്പാദിക്കുന്നത് എന്‍റെ മക്കളുടെ ജീവിതസുരക്ഷയ്ക്ക് വേണ്ടിയാണ്. ഞാന്‍ അവരെ ഏറെ സ്നേഹിക്കുന്നു. അതേ സമയം, എന്‍റെ വ്യക്തിജീവിതത്തില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ട സമയമാണിതെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്” - പ്രകാശ്‌രാജ് പറയുന്നു.

“അടുത്തുതന്നെ, ഞാന്‍ മറ്റൊരു വിവാഹം കഴിക്കും. എനിക്ക് ഇഷ്ടപ്പെട്ട, ഞാന്‍ തെരഞ്ഞെടുക്കുന്ന ഒരാളെയായിരിക്കും വിവാഹം കഴിക്കുക. എന്നാല്‍, ഒരു അച്ഛന്‍ എന്ന നിലയിലുള്ള കടമകളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുമാറില്ല” - പ്രകാശ്‌രാജ് വ്യക്തമാക്കി.

പ്രകാശ്‌രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നാനു നന്നു കനസു’ ഉടന്‍ തിയേറ്ററുകളിലെത്തും. “അഭിയും നാനും എന്ന തമിഴ് ചിത്രത്തിന്‍റെ കന്നഡ റീമേക്കാണിത്. ഇത് വന്‍ വിജയമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം, ഒരു യൂണിവേഴ്സല്‍ തീമാണ് ഈ ചിത്രത്തിന്‍റേത്” - പ്രകാശ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :