ആസിഫ് അലി ഇനി ജോഷിയുടെ നായകന്‍

WEBDUNIA|
PRO
പൃഥ്വിരാജിനു ശേഷം സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയരാന്‍ സാധ്യതയുള്ള നടനെന്നാണ് ആസിഫ് അലി വിശേഷിപ്പിക്കപ്പെടുന്നത്. ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ രംഗത്തെത്തിയ ആസിഫിനെ നായകനാക്കി മലയാളത്തില്‍ ഒട്ടേറെ പ്രൊജക്ടുകള്‍ രൂപം കൊള്ളുകയാണ്. ഹിറ്റ്മേക്കര്‍ ജോഷിയുടെ പുതിയ സിനിമയില്‍ നായകനാകാനുള്ള അവസരവും ആസിഫിനെ തേടിയെത്തിയിരിക്കുന്നു.

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘സെവന്‍സ്’ എന്ന സിനിമയിലാണ് ആസിഫ് അലി നായകനാകുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ഈ സിനിമ പുതുമയുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്. ഒരു ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നത്. ‘അപൂര്‍വരാഗം’ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം എം എ നിഷാദിന്‍റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ആസിഫ്.

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ദിലീപിനെ നായകനാക്കി ‘വാളയാര്‍ പരമശിവം’ എന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ സെവന്‍‌സിന്‍റെ തിരക്കഥ പൂര്‍ത്തിയായതും ദിലീപിന്‍റെ തിരക്കുകളും ഈ സിനിമ തുടങ്ങാല്‍ ജോഷിയെ പ്രേരിപ്പിക്കുകയായിരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ ഇല്ലെങ്കിലും മികച്ച കഥയും ആസിഫ് അലിയുടെ ആക്ഷന്‍ രംഗങ്ങളും സെവന്‍‌സിനെ ഹിറ്റാക്കുമെന്നാണ് ജോഷിയുടെ പ്രതീക്ഷ.

ഫോര്‍ ദി പീപ്പിള്‍, ഗ്രാമഫോണ്‍, അറബിക്കഥ തുടങ്ങിയ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഇക്ബാല്‍ കുറ്റിപ്പുറം ജോഷിയുമായി ചേരുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :