കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:05 IST)
എത്ര കേട്ടാലും മതിവരാത്ത എസ് പി ബാലസുബ്രഹ്മണ്യത്തിൻറെ ശബ്ദം അദ്ദേഹത്തിൻറെ ഗാനങ്ങളിലൂടെ മാത്രമല്ല ഇനി ജീവിക്കുക, 'ഗാന്ധി' എന്ന സിനിമയിലൂടെയുമാണ്. 1982ൽ റിച്ചാർഡ് അറ്റൻബോറോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ തെലുങ്ക് പതിപ്പിൽ ഗാന്ധിജിക്ക് ശബ്ദം നൽകിയത് എസ് പി ബാലസുബ്രഹ്മണ്യം ആയിരുന്നു.
മാത്രമല്ല ദശാവതാരം എന്ന കമലഹാസൻ ചിത്രം തെലുങ്കിൽ എത്തിയപ്പോൾ ഉലകനായകൻ
സംസാരിച്ചത് എസ് പി ബിയുടെ ശബ്ദത്തിലാണ്. അന്നമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് ബെസ്റ്റ് മെയിൽ ഡബ്ബിങ് ആർട്ടിസ്റ്റിനുളള അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.