പിഷാരടിയുടെ ഫാമിലി എന്റർടെയ്നർ ചിത്രം, സന്തോഷമറിയിച്ച് നവ്യയും പേളി മാണിയും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ജൂലൈ 2020 (22:11 IST)
മലയാളികൾക്ക് പ്രത്യേകിച്ചൊരു മുഖവര ആവശ്യമില്ലാത്ത താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ നടൻറെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ എപ്പോഴും വേറിട്ടു നിൽക്കും.

ഇപ്പോഴിതാ താരം കുടുംബത്തിൻറെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. വീട്ടിലെ അഞ്ചു പേരും ഒരുമിച്ചൊരു ഫ്രെയിമിൽ വരുന്നത് ഇതാദ്യം എന്നാണ് പിഷാരടി പറയുന്നത്. ‘ഇതൊരു ഫാമിലി എന്റർടെയ്നർ ചിത്രം’ എന്നു കുറിച്ചു കൊണ്ടാണ് പിഷാരടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭാര്യയെയും മകളെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും.

നീരജ് മാധവ്, നവ്യാനായർ, പേളി മാണി, രചന നാരായണൻകുട്ടി തുടങ്ങിയ താരങ്ങളും പിഷാരടിയ്ക്കും കുടുംബത്തിനും സ്നേഹം അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ എത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :