വാഗമണ്ണില്‍ അടിച്ചുപൊളിച്ച് പൃഥ്വിരാജ്, ഒപ്പം സുപ്രിയയും അല്ലിയും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (14:32 IST)
ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലിയ്ക്കുമൊപ്പം വാഗമണ്ണില്‍ ഒഴിവുകാലം ആഘോഷിക്കാനായതിൻറെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഡാഡയും അല്ലിയും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെച്ചു.

ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ മൊബൈൽ ക്യാമറയിൽ ആക്കുന്ന പൃഥ്വിരാജിനെയും ഡാഡയുടെ മുന്നിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്ന അല്ലിയേയും ചിത്രത്തിൽ കാണാം. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്.

അതേസമയം, ഇത്തവണയും അല്ലിയുടെ മുഖം നേരെ കാണാൻ പറ്റിയില്ല എന്ന സങ്കടത്തിലാണ് ആരാധകർ. മകളുടെ വിശേഷങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :