ടൊവിനോ ഇരട്ട വേഷത്തില്‍ ആണോ? 'നാരദനി'ലെ ലുക്ക് ശ്രദ്ധ നേടുന്നു, ട്രെയ്‌ലര്‍ സൂപ്പര്‍ഹിറ്റ്

രേണുക വേണു| Last Modified ഞായര്‍, 26 ഡിസം‌ബര്‍ 2021 (10:37 IST)

ടൊവിനോ തോമസ്-ആഷിഖ് അബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ട്രെയ്‌ലറിന് ഇതിനോടകം ആറരലക്ഷം യൂട്യൂബ് കാഴ്ചക്കാര്‍ പിന്നിട്ടു. ടൊവിനോയുടെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ലുക്കില്‍ ടൊവിനോ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടൊവിനോ ഇരട്ട വേഷത്തിലാണോ എന്നാണ് ട്രെയ്‌ലര്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

മായനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് നാരദന്‍. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍.ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു,

രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.



വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം
എമ്പുരാന്‍ പരാമര്‍ശം ബ്രിട്ടാസില്‍ നിന്നും വന്നതോടെ ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ...

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ...

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്
ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ ...