ഇതാരാ കുമ്പിടിയോ, ഷോർട്ട് ഹെയർ ലുക്കിൽ ലെന !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2020 (20:52 IST)
നടി ലെനയുടെ ഷോർട്ട് ഹെയർ സ്റ്റൈലിലുള്ള ചിത്രമാണ് സോഷ്യൽമീഡിയയുടെ ആരാധകരുടെ മനം കവരുന്നത്. ഒരു വർഷം മുമ്പുള്ള താരത്തിൻറെ ചിത്രമാണിത്. "കഴിഞ്ഞ വർഷം ഇതേ സമയം ഞാൻ മുടി ചുരുട്ടാൻ ശ്രമിച്ചു. ഇനി അത് ആവർത്തിക്കില്ല". എന്നു കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നടിയുടെ ചിത്രങ്ങൾ ആരാധകർക്ക് ഇടയിലും കൗതുകം ഉണർത്തുകയാണ്. ഷോക്കടിച്ചോ എന്നാണ് ഫോട്ടോ കണ്ടതിനുശേഷം ഒരു ആരാധകൻ ചോദിക്കുന്നത്. കുമ്പിടി അല്ല പാലാരിവട്ടം ശശി ആണെന്നാണ് മറ്റൊരു വിദ്വാൻറെ രസകരമായ കമൻറ്. സൂപ്പർ, നൈസ്, ക്യൂട്ട്, അടിപൊളി എന്നിങ്ങനെ നീളുന്നു താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന കമൻറ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :