ലോറലും ഹാര്‍ഡിയും

WEBDUNIA|


ലോകത്തെ ഏറ്റവും അധികം ചിരിപ്പിച്ച രണ്ടു ഹാസ്യ കഥാപാത്രങ്ങളാണ് ലോറലും ഹാര്‍ഡിയും. കഥാപാത്രങ്ങളുടെ സ്വാഭാവികതയിലൂടെയും ഹാസ്യ സന്ദര്‍ഭങ്ങളിലൂടെയും 117 ചിത്രങ്ങളിലാണ് ഈ ഹാസ്യ ജോഡികള്‍ ഒന്നിച്ചത്.

സ്റ്റാന്‍ ജഫോഴ്സണ്‍ എന്നായിരുന്നു സ്റ്റാന്‍ ലോറലിന്‍റെ ശരിയായ പേര്. പേരിലെ 13 അക്ഷരത്തിന്‍റെ ദൗര്‍ഭാഗ്യത്തില്‍ നിന്ന് രക്ഷനേടാന്‍ അദ്ദേഹം പേര് സ്റ്റാന്‍ ലോറല്‍ എന്നാക്കി മാറ്റി. 1965 ഫെബ്രുവരി 23നാണ് ലോറല്‍ അന്തരിച്ചത്.

1918ല്‍ ദ ലക്കി ഡോഗ് എന്ന സിനിമയുടെ നിര്‍മ്മാണത്തിനിടയിലാണ് ലോറല്‍ ഒളിവര്‍ ഹാര്‍ഡിയെ കണ്ടുമുട്ടുന്നത്. ബേഞ്ച് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഹാര്‍ഡി ജനിച്ചത് 1892 ജനുവരി 18നാണ്. 1957 ഓഗസ്റ്റ് ഏഴിന് ഒളിവര്‍ ഹാര്‍ഡി അന്തരിച്ചു.

1926ല്‍ 45 മിനിറ്റുള്ള ഒരു ചിത്രത്തില്‍ അവര്‍ ഒന്നിച്ചഭിനയിച്ചു. ഔദ്യോഗികമായി ഒന്നിച്ചത് 1927ല്‍ റിലീസ് ചെയ്ത ഡക്ക് സൂപ്പിലൂടെയാണ്. ദ മ്യൂസിക് ബോക്സ് എന്ന ചിത്രം 1932ല്‍ ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് സബ്ജക്ട് ഓസ്കാര്‍ കരസ്ഥമാക്കി.

സ്റ്റാന്‍ ലോറല്‍

ലങ്കാഷയറിന്‍റെ ഭാഗമായുള്ള ഒരു പട്ടണത്തില്‍ 1890 ജൂണ്‍ 16നാണ് സ്റ്റാന്‍ ലോറന്‍ ജനിച്ചത്. ലങ്കഷയറിലെ ഉള്‍വള്‍സ്റ്റോണില്‍ സ്റ്റാന്‍ ലോറലിനായി സമര്‍പ്പിച്ച ഒരു മ്യൂസിയം ഉണ്ട്.

അതുല്യനായ ആ ഹാസ്യനടന്‍റെ 35 വര്‍ഷം നീണ്ട സിനിമാ ജീവിതവും അഭിനയിച്ച 182 ചിത്രങ്ങളും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ലോറലിനും ഹാര്‍ഡിയ്ക്കുമായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ഏക മ്യൂസിയമാണിത്.

1910ല്‍ ചാര്‍ളി ചാപ്ളിനുള്‍പ്പെടുന്ന ഫ്രെഡ് കാര്‍നോ മ്യൂസിക്കല്‍ ട്രൂപ്പിന്‍റെ ഭാഗമായി ലോറല്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ചാപ്ളിന്‍റെ മാര്‍ഗ നിര്‍ദേശത്താലാണ് ലോറല്‍ തന്‍റെ കഴിവുകള്‍ വികസിപ്പിച്ചെടുത്തത്.

1927നും 1952നും ഇടയില്‍ ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച ഈ ഹാസ്യജോഡി ചിത്രങ്ങളുടെ നിശബ്ദ കാലഘട്ടത്തെ ശബ്ദമാനമാക്കി. 1980 കളോടെ അസന്തുഷ്ടനായി കാണപ്പെട്ട ലോറല്‍ സിനിമാരംഗത്ത് നിന്ന് പിന്‍വാങ്ങി. മത്സ്യകൃഷിയിലും താറാവു വളര്‍ത്തലിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചു.

നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണമായിരുന്നു ഏറ്റവും ശ്രദ്ധേയം. മാസത്തില്‍ ഒന്നോ അതിലധികമോ ചിത്രങ്ങള്‍. ഹാള്‍റോച്ച് ഫിലിം കമ്പനിയ്ക്കു വേണ്ടി 70 ചിത്രങ്ങളാണ് ഇവര്‍ ഒരുക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :