രാജമൌലിക്ക് പിറന്നാള്‍, അടുത്ത പടത്തില്‍ മഹേഷ്ബാബുവും മോഹന്‍ലാലും?

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (16:10 IST)

SS Rajamouli, Mohanlal, Mahesh Babu, Spider, Murugadoss, എസ് എസ് രാജമൌലി, മോഹന്‍ലാല്‍, മഹേഷ്ബാബു, സ്പൈഡര്‍, മുരുകദോസ്

ഇന്ത്യന്‍ സിനിമയുടെ ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൌലിക്ക് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍. രാജ്യമെങ്ങുനിന്നും പിറന്നാളാശംസകളുടെ ഒഴുക്കാണ് രാജമൌലിക്ക്. ട്വിറ്ററും ഫേസ്ബുക്കും ആശംസകള്‍ കൊണ്ട് നിറഞ്ഞു.
 
ബാഹുബലിയുടെ മൂന്നാം ഭാഗമാണോ ഇനി രാജമൌലി ഒരുക്കുന്നത് എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം ബാഹുബലി ഫ്രാഞ്ചൈസി ആയിരിക്കില്ല. മഹേഷ് ബാബുവിനെ നായകനാക്കി ഒരു ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാനാണ് രാജമൌലി തീരുമാനിച്ചിരിക്കുന്നത്.
 
ഈ പ്രൊജക്ടിനോട് മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ ബിഗ് ബജറ്റ് ചിത്രം 2018 ആദ്യം ചിത്രീകരണം ആരംഭിക്കും.
 
അതേസമയം, മഹാഭാരതത്തെ ആസ്പദമാക്കി ഒരു വിസ്മയചിത്രത്തിനും രാജമൌലിക്ക് പദ്ധതിയുണ്ട്. മഹേഷ്ബാബു ചിത്രത്തിന് ശേഷം ആ സ്വപ്നപദ്ധതിയിലേക്ക് അദ്ദേഹം കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇന്ത്യന്‍ സിനിമയുടെ ഷോമാന് പിറന്നാള്‍ ആശംസകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എസ് എസ് രാജമൌലി മോഹന്‍ലാല്‍ മഹേഷ്ബാബു സ്പൈഡര്‍ മുരുകദോസ് Murugadoss Mohanlal Spider Mahesh Babu Ss Rajamouli

സിനിമ

news

സെക്സി ലുക്കിൽ കീർത്തി സുരേഷ്, അന്തംവിട്ട് ആരാധകർ!

മലയാളത്തിലൂടെയാണ് കീർത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാൽ, തമിഴിലാണ് താരം ...

news

പൃഥ്വിരാജിനേയും മമ്മൂട്ടിയേയും കടത്തിവെട്ടി ദിലീപ്!

നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടൻ മോഹൻലാൽ ആണ്. നാല് മുതല്‍ ...

news

'സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ട് ' : എബ്രഹാം മാത്യു

ദുല്‍ഖറിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സ് ...

news

തൃഷയുടെ ഹോട്ട് സെല്‍ഫി വൈറലാകുന്നു !

കോളിവുഡിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണ. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച തൃഷയുടെ ...

Widgets Magazine