. "അ'കാരം ശശി-ഐ.വി. ശശി

WEBDUNIA|
"മ'കാരം മാത്യുവിനെ പത്രപംക്തികളിലൂടെ നാമറിയും. എന്തും "മ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകളിലൂടെ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവുള്ളയാള്‍.

അദ്ദേഹത്തെ അനുകരിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവാര് എന്ന ചോദ്യത്തിനുപോലും "കസ്തൂര്‍ബായുടെ കെട്ട്യോന്‍' എന്നു മറുപടി പറയുന്ന ഒരു "ക'കാരം കുഞ്ഞവറാച്ചനെ സാജു കൊടിയനും സംഘവും മിമിക്രിവേദികളില്‍ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട്

. ഇതിവിടെ ഓര്‍ക്കാന്‍ കാരണം ഐ.വി. ശശിയുടെ "അ'കാര പ്രേമമാണ്.

എം.ജി. സോമന്‍ അവാര്‍ഡു നേടിയ ഈ അനുഗ്രഹീത ചലച്ചിത്രകാരന്‍റെ ചിത്രങ്ങളില്‍ ഏറെയും "അ'കാരത്തില്‍ തുടങ്ങുന്നവയായിരുന്നു. ഗോസിപ്പു കോളങ്ങളില്‍ പോലും "അകാര' സംവിധായകന്‍ എന്ന വിശേഷണം നേടിയിട്ടുള്ള ഐ.വി. ശശിയുടെ ചില "അകാര' സിനിമകളിലേക്ക്...

അവളുടെ രാവുകള്‍

അടിമകള്‍ ഉടമകള്‍

അഞ്ജലി

അനുരാഗി

ആ നിമിഷം

ആലിംഗനം

അമേരിക്ക അമേരിക്ക

അങ്ങാടി

അങ്ങാടിക്കപ്പുറത്ത്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :