“കല്യാണം കരിയറിന് അന്ത്യം കുറിക്കലല്ല”

PROPRO
വിവാഹം കഴിഞ്ഞാല്‍ സിനിമ വിട്ട് കുടുംബജീവിതത്തിഒലേക്ക് ഒതുങ്ങിക്കഴിയുന്ന നായികമാര്‍ ഇന്ന് മലയാളത്തില്‍ ഏറി വരികയാണ്. എന്നാല്‍ മറ്റ് ഭാഷകളില്‍ ഇത് അത്ര പ്രകടമല്ല. വിവാഹിതര്‍ വീണ്ടും നായികമാരായി എത്തുന്നത് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമൊക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഐശ്വര്യ റായ്, കാജല്‍, സിമ്രാന്‍, ജ്യോതിര്‍മയി, നദിയാ മൊയ്തു തുടങ്ങിയവര്‍ ഉദാഹരണം.

ഭ്രമരം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്ന ഭൂമിക ചൌളയും വിവാഹിതയാണ്. വിവാഹം കരിയറിന്‍റെ അവസാനമല്ലെന്നാണ് ഭൂമിക പറയുന്നത്.

“എന്‍റെ വിവാഹം കഴിഞ്ഞ് 18 മാസങ്ങള്‍ക്ക് ശേഷം ഞാന്‍ സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കാജല്‍, ജൂഹി ചൌള, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ വിവാഹശേഷവും സിനിമകളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ കോര്‍പറേറ്റ് രംഗത്തും ബാങ്കിംഗിലും മറ്റ് മേഖലകളിലുമെല്ലാം വിവാഹിതരായ സ്ത്രീകള്‍ അത്ഭുതം സൃഷ്ടിക്കുന്നു. പഴയ കാലമല്ല ഇപ്പോള്‍. സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പക്വത വന്നിട്ടുണ്ട്. വിവാഹിതരായ അഭിനേതാക്കളെ നായികാസ്ഥാനത്ത് സ്വീകരിക്കും എന്നു തന്നെയാണ് എന്‍റെ വിശ്വാസം” - ഭൂമിക പറയുന്നു.

ബ്ലെസി സംവിധാനം ചെയ്യുന്ന ഭ്രമരത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യയായാണ് ഭൂമിക അഭിനയിക്കുന്നത്. “ലാലേട്ടനൊപ്പം അഭിനയിക്കുന്നത് ഒരു അനുഭവം തന്നെയാണ്. അമിതാഭ് ബച്ചന്‍, ഓം‌പുരി എന്നിവരുടെ നിലവാരത്തിലുള്ള നടനായാണ് ഞാന്‍ ലാലേട്ടനെ കാണുന്നത്” - ഭൂമിക വ്യക്തമാക്കി.

WEBDUNIA| Last Modified വെള്ളി, 24 ഏപ്രില്‍ 2009 (11:52 IST)
തമിഴില്‍ തങ്കര്‍ ബച്ചന്‍ സംവിധാനം ചെയ്യുന്ന കളവാടിയ പൊഴുതുകള്‍ എന്ന ചിത്രത്തിലും ഭൂമിക നായികയാണ്. പ്രഭുദേവയാണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :