‘സംവിധായകന്‍ രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുത നിറഞ്ഞവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകും’ - തുറന്നടിച്ച് ഉണ്ണി ആര്‍

Unni R, Renjith, Leela, Dulquer Salman, Lal Jose, Biju Menon, ഉണ്ണി ആര്‍, രഞ്ജിത്, ലീല, ദുല്‍ക്കര്‍ സല്‍മാന്‍, ലാല്‍ ജോസ്, ബിജു മേനോന്‍
BIJU| Last Updated: ചൊവ്വ, 4 ഏപ്രില്‍ 2017 (19:55 IST)
സംവിധായകന്‍ രഞ്ജിത്തിനെതിരെ ആഞ്ഞടിച്ച് കഥാകൃത്തും തിരക്കഥാകാരനുമായ ഉണ്ണി ആര്‍. രഞ്ജിത്തിനെപ്പോലെ അസഹിഷ്ണുത നിറഞ്ഞവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുമെന്നാണ് ഉണ്ണി ആര്‍ പറഞ്ഞിരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’ എന്ന സിനിമയുടെ തിരക്കഥ ഉണ്ണിയായിരുന്നു. സിനിമയേക്കാള്‍ ‘ലീല’ എന്ന കഥയാണ് തനിക്ക് പ്രിയപ്പെട്ടതെന്നും ഉണ്ണി ആര്‍ തുറന്നുപറയുന്നു.

ഉണ്ണി ആറിന്‍റെ ഈ തുറന്നുപറച്ചില്‍ മലയാള സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. രഞ്ജിത്തിന്‍റെ സിനിമകളിലെ ആണത്ത പ്രഘോഷണങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണ്. തന്‍റെ കഥയായ സിനിമയായപ്പോല്‍ കുട്ടിയപ്പന്‍ എന്ന കേന്ദ്രകഥാപാത്രത്തെ രാവണപ്രഭുവിനെപ്പോലെ അവതരിപ്പിച്ചു എന്ന വിമര്‍ശനത്തിന് സംവിധായകനായ രഞ്ജിത്താണ് മറുപടി പറയേണ്ടതെന്നും ഉണ്ണി ആര്‍ പറയുന്നു. ‘പച്ചക്കുതിര’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണിയുടെ വിമര്‍ശനമുള്ളത്.

തന്റെ സിനിമകളെ വിമര്‍ശിച്ചുകൊണ്ട് പത്രത്തില്‍ വന്ന ലേഖനത്തോട് രഞ്ജിത്ത് എങ്ങനെ പ്രതികരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ നൈതികതയുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടത്. വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ് പലപ്പോഴും നമ്മുടെ വാക്കുകള്‍ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. ഇത്തരം അസഹിഷ്ണുതനിറഞ്ഞ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകും. അവരെ ജനങ്ങള്‍ സംസ്‌കാരശൂന്യരെന്ന് വിളിക്കും - ഉണ്ണി ആര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :