സിനിമാനടികള്‍ വേശ്യകളല്ലെന്ന് സ്നേഹ

WEBDUNIA|
PRO
സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന പെണ്‍‌കുട്ടികളെല്ലാം വ്യഭിചാരിണികള്‍ ആണെന്ന ധാരണ മാറ്റണമെന്നും മാറ്റിയില്ലെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകണമെന്നും തെന്നിന്ത്യന്‍ സിനിമാനടി സ്നേഹ. അടുത്തിടെ പുറത്തുവന്ന ഒരു തമിഴ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഗര്‍ഭിണിയായെന്നും തുടര്‍ന്ന് ഗര്‍ഭം അലസിപ്പിച്ചുവെന്നും ഒരു തമിഴ് വാരികയില്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു സ്നേഹ.

ഗോവ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് സ്നേഹ ഗര്‍ഭിണിയായെന്നാണ് വാരിക തട്ടിവിട്ടത്. ഗോവയിലെ താരങ്ങളില്‍ ഒരാളായ പ്രസന്നയുടെ പേരുമായി ബന്ധപ്പെട്ട് ചില കഥകള്‍ കോടമ്പാക്കത്ത് പ്രചരിച്ചിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് വാരിക ‘ഗര്‍ഭക്കഥ’ പുറത്തുവിട്ടത്. വാരികയില്‍ വന്ന ഗോസിപ്പ് വാര്‍ത്ത വായിച്ച് സ്നേഹ പൊട്ടിത്തെറിച്ചു.

“ഒരു പെണ്‍‌കുട്ടി അഭിനയിക്കാന്‍ തുടങ്ങിയാല്‍ അവളെ പറ്റി പിന്നെ എന്തുവേണമെങ്കിലും എഴുതാം എന്നാണോ? എന്നെ പറ്റി എന്തെങ്കിലും ഒരു നല്ല വാക്ക് എഴുതാനോ എന്റെ അഭിനയത്തെ വിലയിരുത്താനോ ഇവര്‍ക്കൊന്നും സമയമില്ല. എന്നാല്‍ വേശ്യയെന്ന് എന്നെ ചിത്രീകരിക്കാന്‍ എഴുത്തുകാര്‍ ധാരാളം. ഇനി എന്നെപ്പറ്റി ആരെങ്കിലും ഇത്തരത്തിലുള്ള വൃത്തികേട് എഴുതിയെന്നറിഞ്ഞാല്‍ ഞാന്‍ വെറുതെ ഇരിക്കില്ല. സുപ്രീം കോടതിയില്‍ പോയിട്ടാണെങ്കിലും അവര്‍ക്ക് അതിനുള്ള ശിക്ഷ വാങ്ങിക്കൊടുക്കും. ”

“എല്ലാവരും ചെയ്യുന്നത് പോലെ ഒരു തൊഴില്‍ തന്നെയാണ് അഭിനേത്രികളും ചെയ്യുന്നത്. അഡ്വക്കേറ്റുകളും ഡോക്‌ടര്‍മാരും ടീച്ചര്‍മാരും ഒക്കെ ചെയ്യുന്നത് പോലെ തന്നെ ഒരു തൊഴില്‍ തന്നയല്ലേ അഭിനയവും? എന്നാല്‍ സിനിമാനടി എന്നാല്‍ വ്യഭിചരിക്കുന്നവള്‍ എന്നാണ് ചിലര്‍ കരുതുന്നത്. ഇത്തരം വൃത്തികെട്ട റിപ്പോര്‍ട്ടര്‍മാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതെ ഞാന്‍ അടങ്ങില്ല” - സ്നേഹ പറയുന്നു.

ഇങ്ങിനെ ഒരു നിലാപ്പക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹ അഭിനയരംഗത്തേക്ക് വന്നത്. ഒരുപിടി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സ്നേഹയിപ്പോള്‍ വന്ദേമാതരം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും ശിക്കാര്‍ എന്ന പടത്തില്‍ മോഹന്‍‌ലാലിനോടൊപ്പവും അഭിനയിക്കുകയാണ്. തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ സ്നേഹയുടെ കയ്യിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :