സന്തോഷ് പണ്ഡിറ്റ് സിനിമ നിര്‍ത്തുന്നു?

WEBDUNIA|
PRO
സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയില്‍ ഒരു മഹാത്ഭുതമായി മാറിയത് മാസങ്ങള്‍ക്കുള്ളിലാണ്. ഏവരും ചര്‍ച്ച ചെയ്യുന്നത് സന്തോഷിനെപ്പറ്റി മാത്രം. കൊണ്ടുപിടിച്ച് സിനിമാ സമരം നടക്കുമ്പോഴും സന്തോഷിന്‍റെ ‘കൃഷ്ണനും രാധയും’ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. ചെന്നൈയിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ ഒരു മലയാള സിനിമ മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ, അത് ‘കൃഷ്ണനും രാധയു’മാണ്.

എന്നാല്‍ തനിക്ക് സിനിമ വലിയ ക്രേസ് ഒന്നുമല്ലെന്ന് സന്തോഷ് പറയുന്നു. “സിനിമയോട്‌ കുട്ടിക്കാലം മുതലേ ഇഷ്‌ടമായിരുന്നു. എന്നു കരുതി സിനിമ അത്ര വലിയ ക്രേസ്‌ ഒന്നുമല്ല. നാളെ ഇതിലും വലിയ മറ്റൊരു താത്‌പര്യം ഉണ്ടായാല്‍ ഞാന്‍ അതിന്‌ പിന്നാലെ പോവും.” - ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സന്തോഷ് വ്യക്തമാക്കുന്നു.

ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കഥയെഴുതുകയാണ് എന്നീ രണ്ടു സിനിമകള്‍ സന്തോഷ് ഉടന്‍ ചെയ്യുന്നുണ്ട്. അതിനുശേഷം സിനിമാജീവിതം അവസാനിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് സന്തോഷ് പറയുന്നു.

“ഈ മേഖലയോട്‌ എനിക്ക് ഓവര്‍ ക്രേസില്ല. വേണ്ടി വന്നാല്‍ ഒരു വ്യക്‌തിക്ക്‌ തനിച്ച്‌ ചെയ്യാവുന്ന കാര്യമേയുള്ളു എന്നു മനസിലാക്കി അത്‌ തെളിയിക്കാനുള്ള ശ്രമമായിരുന്നു. അതിലായിരുന്നു എന്‍റെ ത്രില്‍‌. അടുത്ത രണ്ടു പടത്തോടെ അത്‌ നഷ്‌ടമായെന്നും വരാം.” - സന്തോഷ് പറയുന്നു.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ് ന്യൂസ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :