മലയാളിയായ സിനിമാക്കാരനെ വിവാഹം കഴിക്കണം: ലക്‍ഷ്മി

WEBDUNIA|
PRO
മലയാള സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ലക്‍ഷ്മി ഗോപാലസ്വാമി. അയാള്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റായിരിക്കണമെന്നും താന്‍ ആഗ്രഹിക്കുന്നതായി ലക്ഷ്മി വെളിപ്പെടുത്തി. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി തന്‍റെ വിവാഹക്കാര്യങ്ങള്‍ സംസാരിക്കുന്നത്.

“മലയാള സിനിമയില്‍ നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അയാള്‍ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റ് ആയിരിക്കണം. നടനാണെങ്കിലും സംഗീതജ്ഞനാണെങ്കിലും കുഴപ്പമില്ല. പക്ഷേ, എന്നെ അടുത്തറിയുന്ന ആളായിരിക്കണം.” - ലക്ഷ്മി പറയുന്നു.

തന്‍റെ കൂടെ അഭിനയിച്ച ചില നടന്‍‌മാരോട് താല്‍പ്പര്യം തോന്നിയിട്ടുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. “ഒപ്പം അഭിനയിച്ച ചില നടന്‍‌മാരോടൊപ്പം അടുത്ത് ഇടപഴകുമ്പോള്‍ ഇങ്ങനെയൊരാളെ ലൈഫ് പാര്‍ട്ണറായി ലഭിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വല്ലാത്ത ഒരിഷ്ടമാണ് അത്. അതേസമയം, ഒരു നടനെയും എന്‍റെ സഹോദരനെപ്പോലെ എനിക്ക് തോന്നിയിട്ടില്ല” - ലക്ഷ്മി പറയുന്നു.

പ്രണയത്തെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. “പ്രണയത്തിന് പ്രായമൊന്നും ബാധകമല്ല. ജീവിതം ആസ്വദിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രണയം അനിവാര്യമാണ്. പുരുഷനും സ്ത്രീയും തമ്മില്‍ ബ്യൂട്ടിഫുള്‍ റിലേഷന്‍ഷിപ്പ് വേണം. ആദ്യം സൌഹൃദം, പിന്നെ വിവാഹം എന്ന ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.” - ലക്ഷ്മി വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :