മലയാളത്തെ പ്രേമിക്കുന്ന റോമ

അടുത്ത ചിത്രം പൃഥ്വിക്കൊപ്പം

റോമ
PROPRO
'നോട്ട്‌ബുക്ക്‌' സുന്ദരി റോമ മലയാളത്തില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. തെന്നിന്ത്യയിലേക്ക്‌ കേരള സുന്ദരിമാര്‍ കുടിയേറ്റം നടത്തുമ്പോള്‍ മലയാളത്തിലേക്ക്‌ സ്വാഗതം ചെയ്യപ്പെട്ടിരിക്കുകയാണ്‌ അയലത്തെ സുന്ദരി. ചുറുചുറുക്കുള്ള യുവകഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ മലയാളസംവിധായകന്മാരെല്ലാം റോമയെ ഓര്‍ക്കുന്നു. 'നഗരസുന്ദരി' എന്ന ഇമേജില്‍ തളയ്‌ക്കപ്പെടുമെന്ന ആശങ്കയും റോമക്കില്ല, ഷേക്‌സ്‌പിയര്‍ എം എയില്‍ ഗ്രാമീണവേഷത്തിലും ഈ സിന്ധി പെണ്‍കുട്ടി ശ്രദ്ധിക്കപ്പെട്ടു.

ആഭരണബിസിനിസിലേക്ക്‌ സ്വാഭാവികമായി തിരിയേണ്ട റോമയെ മോഡലിങ്ങ്‌ ഭ്രമം ആണ്‌ സിനിമയിലേക്ക്‌ വഴിതിരിച്ചത്. ‘കാതലെ എന്‍ കാതലേ’ ആയിരുന്നു ആദ്യ ചിത്രം. ചെന്നെയിലെ ഒരു മോഡല്‍ കോഡിനേറ്റര്‍ വഴിയാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ റോമയെ ‘നോട്ട്‌ബുക്കി’ലേക്ക്‌ കണ്ടെത്തുന്നത്‌. ഇപ്പോള്‍ റോമയുടെ നോട്ട്‌ബുക്ക്‌ നിറയെ പുതിയ ചിത്രങ്ങളാണ്‌. റോമയുടെ പുതിയ വിശേഷങ്ങളിലേക്ക്‌

? നഗരകഥാപത്രങ്ങളാണ്‌ അധികവും റോമയെ തേടി എത്തുന്നത്‌ എന്ന്‌ തോന്നുന്നുണ്ട
റോമ
PROPRO


അത്തരം ഒരു ഇമേജ്‌ ഉണ്ടാകുന്നതില്‍ എനിക്ക്‌ പ്രശ്‌നമില്ല, എല്ലായിടത്തും ജീവിതം ഉണ്ടല്ലോ. എനിക്ക്‌ മൊഡേണ്‍ കഥാപാത്രങ്ങള്‍ നന്നായി ഇണങ്ങും. അതുകൊണ്ട്‌ അത്തരം വേഷങ്ങള്‍ മാത്രം ചെയ്യണമെന്നൊന്നും എനിക്ക്‌ ആഗ്രഹമില്ല.

? ഇത്തരം വേഷങ്ങളിലേക്ക്‌ ചുരക്കപ്പെട്ടുപോകും എന്ന പേടിയില്ലേ

ഏയ്‌ അങ്ങനെ പേടി ഒന്നും ഇല്ല. ‘ഷേക്‌സ്‌പിയര്‍ എം എ മലയാള’ത്തില്‍ എനിക്ക്‌ ലഭിച്ചത്‌ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമല്ലേ. എനിക്ക്‌ ലഭിച്ച മറ്റ്‌ വേഷങ്ങളില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമായ വേഷമായിരുന്നു അത്‌. ഒരു കുടുംബത്തിന്‍റെ മുഴുവന്‍ പ്രാരാബ്ധവും ഏറ്റെടുത്ത കഥാപാത്രം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :