'ഫുക്രി’യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: സിദ്ദിക്ക്

ഫുക്രിക്കെതിരെ വ്യാജപ്രചരണമെന്ന് സിദ്ദിക്ക്

Fukri, Siddiq, Lal, Jayasurya, Dulquer, Mohanlal, ഫുക്രി, സിദ്ദിക്ക്, ലാല്‍, ജയസൂര്യ, ദുല്‍ക്കര്‍, മോഹന്‍ലാല്‍
Last Modified ശനി, 4 ഫെബ്രുവരി 2017 (20:07 IST)
തന്‍റെ പുതിയ ചിത്രമായ ‘ഫുക്രി’യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ സിദ്ദിക്ക്. വ്യാജപ്രചരണങ്ങളിലൂടെ ഫുക്രി ഒരു മോശം സിനിമയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും സിദ്ദിക്ക് പറയുന്നു.

ഫുക്രി ആദ്യദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ചിത്രത്തിന് 1.55 കോടി രൂപയാണ് ആദ്യ ദിവസം കളക്ഷന്‍ കിട്ടിയത്. നായകനാകുന്ന ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ഇത് പലര്‍ക്കും ദഹിക്കുന്നില്ല. അതുകൊണ്ട് അവര്‍ വ്യാജപ്രചരണം നടത്തുകയാണ് - സിദ്ദിക്ക് വ്യക്തമാക്കി.

ഞാന്‍ സംവിധാനം ചെയ്ത ബോഡിഗാര്‍ഡിനെതിരെയും ഭാസ്കര്‍ ദി റാസ്കലിനെതിരെയും ഇത്തരം പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവയൊക്കെ വന്‍ വിജയമായി മാറി. അതുപോലെ തന്നെയായിരിക്കും ഫുക്രിയും - സിദ്ദിക്ക് വ്യക്തമാക്കി.

ജയസൂര്യ നായകനായ ഫുക്രിയില്‍ സിദ്ദിക്ക്, ലാല്‍ എന്നിവര്‍ ഗംഭീരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു സമ്പന്ന മുസ്ലിം തറവാട്ടില്‍ നടക്കുന്ന രസകരമായ കഥയാണ് ഫുക്രിയിലൂടെ സിദ്ദിക്ക് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :