'ദൃശ്യം’ മമ്മൂട്ടി നിരസിച്ചിട്ടില്ല, ആ ചിത്രത്തില്‍ മമ്മൂട്ടിയുമുണ്ട്!

WEBDUNIA|
PRO
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം മാറി. ഈ ഒറ്റച്ചിത്രത്തിലൂടെ മറ്റ് താരങ്ങളെയെല്ലാം പിന്തള്ളാനും മോഹന്‍ലാലിന് കഴിഞ്ഞു. മലയാളത്തിലെ ഒന്നാം നമ്പര്‍ സംവിധായകനായി ജീത്തു ജോസഫ് മാറുകയും ചെയ്തു. മമ്മൂട്ടി ആരാധകര്‍ക്ക് ഇതില്‍ നിരാശയുണ്ടാകാന്‍ സാധ്യതയേറെയാണ്. കാരണം, ‘ദൃശ്യം’ എന്ന സിനിമയുടെ കഥയുമായി ജീത്തു ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു.

എന്നാല്‍ കഥ ഇഷ്ടമായെങ്കിലും, രണ്ടുവര്‍ഷം കഴിഞ്ഞ് ചെയ്യാമെന്നാണ് മമ്മൂട്ടി ജീത്തുവിനോട് പറഞ്ഞത്. അതിന് കാത്തുനില്‍ക്കാതെ ജീത്തു കഥയുമായി മോഹന്‍ലാല്‍ ക്യാമ്പിലെത്തി. കഥ ഇഷ്ടമായ മോഹന്‍ലാല്‍ ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയും ‘ദൃശ്യം’ സംഭവിക്കുകയും ചെയ്തു.

എന്നാല്‍ ദൃശ്യത്തിന്‍റെ വിജയം മോഹന്‍ലാലിന്‍റെ വിജയം മാത്രമല്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടി ആ സിനിമയിലില്ല എന്ന് പറയാന്‍ വരട്ടെ, ആ സിനിമയുടെ ഭാഗം തന്നെയായിരുന്നു മമ്മൂട്ടി.

അടുത്ത പേജില്‍ - മമ്മൂട്ടി ഒരിക്കലും ‘ദൃശ്യം’ നിരസിച്ചിട്ടില്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :