ദുല്‍ക്കറിന്‍റെ അഭിനയം, രജനികാന്തും ഞെട്ടി !

ദുല്‍ക്കര്‍ സല്‍മാന്‍, ഓ കാതല്‍ കണ്‍‌മണി, രജനികാന്ത്, മണിരത്നം, മമ്മൂട്ടി
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (17:43 IST)
രാം ഗോപാല്‍ വര്‍മ, അമിതാഭ് ബച്ചന്‍... വമ്പന്‍‌മാരുടെ നിര നീളുകയാണ്. ആ പട്ടികയിലേക്ക് ഇപ്പോഴിതാ രജനികാന്തും. എല്ലാവര്‍ക്കും ഒരേ അഭിപ്രായം. ദുല്‍ക്കര്‍ സല്‍മാന്‍ തകര്‍ത്തുകളഞ്ഞു! ‘ഓ കാതല്‍ കണ്‍‌മണി’ എന്ന സിനിമകണ്ട് ദുല്‍ക്കറിന്‍റെ അഭിനയത്തില്‍ മയങ്ങിപ്പോയവരില്‍ പ്രമുഖ സിനിമാക്കാരെല്ലാമുണ്ട്.

ചിത്രം കണ്ടിട്ട് രജനികാന്ത് മണിരത്നത്തെ വിളിച്ച് തന്‍റെ പതിവ് ശൈലിയില്‍ ‘വാട്ട് എ ഫിലിം മണി!’ എന്നാണ് ചോദിച്ചത്. ദുല്‍ക്കറിന്‍റെ അഭിനയത്തേക്കുറിച്ച് നൂറുനാവായിരുന്നു രജനിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി സി ശ്രീറാം, എ ആര്‍ റഹ്‌മാന്‍, നിത്യ മേനോന്‍ എന്നിവരെയും രജനികാന്ത് അഭിനന്ദിച്ചു. മണിരത്നത്തിന്‍റെ ദളപതിയില്‍ രജനികാന്ത് ആയിരുന്നു നായകന്‍. ആ സിനിമയില്‍ ദുല്‍ക്കറിന്‍റെ പിതാവ് സാക്ഷാല്‍ മമ്മൂട്ടിയാണ് രജനിയുടെ ആത്മമിത്രമായി അഭിനയിച്ചത്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :