കോപ്പിയടിക്കാരുണ്ട്, ഫഹദ് സൂക്ഷിക്കുക: ഫാസില്‍

WEBDUNIA|
PRO
മലയാളത്തിലെ ഏറ്റവും നല്ല തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകന്‍ ഫാസില്‍. ഫാസിലിനെപ്പോലെ തിരക്കഥയെഴുതാന്‍ കഴിഞ്ഞെങ്കില്‍ എന്ന് താന്‍ മോഹിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ട്. അനിയത്തിപ്രാവിന്‍റെ ക്ലൈമാക്സ് രംഗം മാത്രം മതി ഫാസിലിലെ തിരക്കഥാകൃത്തിന്‍റെ മിടുക്കറിയാന്‍.

എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ നല്ല തിരക്കഥാകൃത്തുക്കളുടെ അഭാവം വളരെയുണ്ടെന്നാണ് ഫാസിലിന്‍റെ അഭിപ്രായം. കോപ്പിയടിക്കാര്‍ ഒരുപാടുപേരുണ്ടെന്നും നല്ല തിരക്കഥ തെരഞ്ഞെടുക്കാന്‍ മകന്‍ ഫഹദ് ഫസില്‍ ശ്രദ്ധിക്കണമെന്നും ഫാസില്‍ ഉപദേശിക്കുന്നു.

“മലയാളത്തില്‍ ഇന്ന് നല്ല തിരക്കഥാകൃത്തുക്കള്‍ വളരെയൊന്നുമില്ല. പലരും കോപ്പിയടിക്കുന്നു. ചിലര്‍ പഴയ സിനിമകള്‍ റീമേക്ക് ചെയ്യുന്നു. നല്ല കഥയും തിരക്കഥയും കണ്ടെത്തി തിരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാത്രമാണ് ഫഹദിനുള്ള എന്‍റെ ഉപദേശം” - ഫാസില്‍ വ്യക്തമാക്കുന്നു.

“ഫഹദിന് അഭിനയിക്കാനുള്ള കഴിവ് ജന്‍‌മവാസനയാണ്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ രൂപത്തെപ്പറ്റിയൊന്നും അവന്‍ ആശങ്കാകുലനല്ല” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.

‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിനെ സിനിമയിലെത്തിച്ചത് ഫാസില്‍ തന്നെയാണ്. ഫഹദിനെ നായകനാക്കി ഉടന്‍ തന്നെ ഒരു ചിത്രം ഒരുക്കാനുള്ള തീരുമാനത്തിലാണ് ഫാസില്‍. സിദ്ദിക്ക് തിരക്കഥയെഴുതുന്ന ആ ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിലെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :