കര്‍ണന്‍ നടക്കട്ടെ എന്നാഗ്രഹിക്കാം: മമ്മൂട്ടി

കര്‍ണനെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല: മമ്മൂട്ടി

Mammootty, Karnan, Prithviraj, Vimal, Madhupal, Pulimurugan,  മമ്മൂട്ടി, കര്‍ണന്‍, പൃഥ്വിരാജ്, വിമല്‍, മധുപാല്‍, പുലിമുരുകന്‍
Last Updated: ചൊവ്വ, 8 നവം‌ബര്‍ 2016 (18:25 IST)
മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍ എന്ന സിനിമ സംഭവിക്കുമോ? മലയാള സിനിമയിലെ ഏറ്റവും വലിയ ചോദ്യമാണിത്. പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ ചിത്രം മധുപാല്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രൊജക്ട് സ്ഥിരീകരിച്ച് പി ശ്രീകുമാറും മധുപാലും രംഗത്തെത്തിയിരുന്നു. എന്നാല്‍ ‘കര്‍ണന്‍’ എന്ന പ്രൊജക്ടിനെപ്പറ്റി മമ്മൂട്ടി മനസ് തുറന്നിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ, ഈ പ്രൊജക്ടിനെപ്പറ്റി മമ്മൂട്ടി ആദ്യമായി സംസാരിക്കുന്നു. ഷാര്‍ജയിലെ ഒരു പരിപാടിയിലാണ് കര്‍ണനെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചത്.

“കര്‍ണന്‍ എന്ന പ്രൊജക്ടിനെപ്പറ്റി ഞാന്‍ ഒന്നും പറയാറായിട്ടില്ല. അതിന്‍റെ ആള്‍ക്കാര്‍ തീരുമാനിക്കട്ടെ. ഞാന്‍ എന്തെങ്കിലും പ്രതീക്ഷ തന്നാല്‍ അത് എന്‍റെ ഉത്തരവാദിത്തമായി മാറും. ആ സിനിമ നടക്കട്ടെ എന്നാഗ്രഹിക്കാം” - മമ്മൂട്ടി വ്യക്തമാക്കി.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം 300 കോടി ബജറ്റിലാണ് ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :