എന്‍റെ വീട്ടില്‍ നിധി ഒളിച്ചുവച്ചിട്ടില്ല: മോഹന്‍ലാല്‍

WEBDUNIA|
PRO
തന്‍റെ വീട്ടില്‍ രഹസ്യ അറകളില്‍ നിധിയൊന്നും ഒളിപ്പിച്ചുവച്ചിട്ടില്ലെന്ന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചില ശത്രുക്കള്‍ പതിയിരുന്ന് ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അതൊന്നും കേരളത്തിലെ ജനങ്ങള്‍ മുഖവിലയ്ക്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

കഴിഞ്ഞ 30 വര്‍ഷമായി എന്‍റെ വീട്ടുകാരേക്കാള്‍ എന്നെ സ്നേഹിക്കുന്നത് മലയാളികളാണ്. എന്‍റെ പുരാവസ്തുശേഖരത്തേക്കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. ഞാന്‍ ഒന്നും ഒളിപ്പിച്ചുവച്ചിട്ടില്ല. ഓരോ സിനിമയുടെയും ലൊക്കേഷനില്‍ കാണുന്ന വസ്തുക്കളില്‍ എനിക്കിഷ്ടപ്പെടുന്നവ ഞാന്‍ സ്വന്തമാക്കാറുണ്ട്. ഇത് എന്‍റെ ശീലമാണ്. സിനിമയില്‍ ജോലി ചെയ്യുന്ന ലൈറ്റ്ബോയ്സിന് പോലും ഇക്കാര്യം അറിയാം. അതൊന്നും ഒരു അപരാധമായി ഞാന്‍ കാണുന്നില്ല. കേരളത്തില്‍ വന്ന് ജനങ്ങളോട് ഇതെല്ലാം തുറന്നു പറയാന്‍ ഞാന്‍ സന്നദ്ധനാണ് - ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ രാമേശ്വരത്താണ്. ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിക്കുന്നത് എന്നതിനാലാണ് ലാല്‍ കേരളത്തില്‍ എത്തുന്നതിന് താമസം നേരിടുന്നത്.

“എന്‍റെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ബയോമെട്രിക് ലോക്കറുകള്‍ പത്മനാഭക്ഷേത്രത്തിലേതുപോലെയുള്ള നിധിയറകളല്ല. ആ മുറി ഹോം തിയേറ്ററാണ്” - മോഹന്‍ലാല്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :