മാമാങ്കത്തിന്‍റെ വിജയമെന്തെന്ന് എല്ലാവരും കാണാന്‍ പോകുന്നതേയുള്ളൂ, കാവ്യ ഫിലിംസിന്‍റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി ? !

മാമാങ്കം, മമ്മൂട്ടി, എം പത്‌മകുമാര്‍, വേണു കുന്നപ്പിള്ളി, Mamangam, Mammootty, M Padmakumar, Venu Kunnappilli
ജോര്‍ജി സാം| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:45 IST)
മലയാള സിനിമയില്‍ വിജയം കൊണ്ടും വിവാദം കൊണ്ടും ചരിത്രം സൃഷ്ടിച്ച സിനിമയാണ് മാമാങ്കം. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ റിലീസായി ആഴ്ചകള്‍ പിന്നിടും വരെ ആ വിവാദം തുടര്‍ന്നു. പടം മഹാവിജയമായപ്പോഴും ചില കേന്ദ്രങ്ങള്‍ ഡീഗ്രേഡിംഗ് നടത്തി. ഇപ്പോഴിതാ, ഡീഗ്രേഡിംഗ് നടത്തിയവര്‍ക്കും ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും കിടിലന്‍ മറുപടിയുമായി നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി എത്തിയിരിക്കുന്നു. കാവ്യാ ഫിലിംസ് ഉടന്‍ തന്നെ അടുത്ത ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് കടക്കുമെന്നും വേണുവിന്‍റെ കുറിപ്പിലുണ്ട്.

വേണു കുന്നപ്പള്ളിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി....ഇപ്പോഴും ചില തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു...Amazon ലും വന്നു കഴിഞ്ഞു....degrade ന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു!!
സിനിമയിലെ criminal ലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്...പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ operation ...
സിനിമയുടെ യഥാർത്ഥ budget എത്ര യാണെന്നോ, pre sales and post sales കൂടി എന്ത് കിട്ടിയെന്നോ, യഥാർത്ഥ worldwide collection എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അൽപ്പൻമാരോട് പുച്ഛം മാത്രം...
ദൈവനാമം പറഞ്ഞ് ,പുറകിൽ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും...
മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഫാൻസ് കാരോടും, പലരീതിയിലും support ചെയ്യ്ത നല്ലവരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരികുന്നു...
അടുത്ത സിനിമയുമായി ഉടനെ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :