കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 ജൂലൈ 2021 (09:15 IST)
ബോളിവുഡില്‍ മാത്രമല്ല മോളിവുഡിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധനേടിയ നടിയുടെ ബഹുഭാഷാ ചിത്രമാണ് 'ഷീറോ'.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വായിക്കാം.
ഈയടുത്തായിരുന്നു സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയായത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.ഇന്ത്യയില്‍ വേരുകളുള്ള യുഎസ് വംശജയായ സാറ മൈക്ക് എന്ന കഥാപാത്രത്തെയാണ് സണ്ണിലിയോണ്‍ അവതരിപ്പിക്കുന്നത്.സാറ ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തുകയും അതിനുശേഷം സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ സാധാരണ കാണുന്ന ത്രില്ലര്‍ സിനിമകള്‍ പോലെയല്ല 'ഷീറോ' എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
'സാധാരണ ത്രില്ലര്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം എത്തുക കുറ്റകൃത്യമാണ്, തുടര്‍ന്ന് ഒരു അന്വേഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. എന്നാല്‍ കഥാപാത്രത്തിന്റെ സൈക്കോളജി ആഴത്തില്‍ പരിശോധിക്കുന്ന ചിത്രമാണ് 'ഷീറോ''- എന്ന് സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.