കാളിദാസും കല്യാണിയും ആ സിനിമയിലെത്തിയതെങ്ങനെ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (23:09 IST)
തമിഴ് ആന്തോളജി 'പുത്തം പുതു കാലൈ'യ്ക്ക് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയറാം, ഉർവശി, കാളിദാസ് ജയറാം, എന്നിവർ അഭിനയിച്ച 'ഇളമൈ ഇതോ ഇതോ' എന്ന ഹസ്വ ചിത്രത്തിന് പ്രത്യേകിച്ചും മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും നല്ല അഭിപ്രായമാണ് കേൾക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിനായി തിരക്കഥയൊരുക്കിയ നടി ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കു വെക്കുകയാണ്.

നടിയുടെ ഭർത്താവും സംവിധായകനുമായ ഫ്രാന്‍സിസുമായി ചേർന്നാണ് ശ്രുതി തിരക്കഥ പൂർത്തിയാക്കിയത്. പ്രായമുള്ളവരുടെ പ്രണയ കഥ വളരെ മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ലോക്ഡൗണിൽ പൂർത്തിയാക്കിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ആണ് ശ്രുതി.

പ്രായമായ ആര്‍ട്ടിസ്റ്റുകളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന നിയമമുണ്ട്. ക്രൂ അംഗങ്ങളടക്കം അഞ്ചില്‍ കൂടുതല്‍ ആളുകളും പാടില്ല. അങ്ങനെയാണ് ജയറാം സാറിലും ഉര്‍വശി മാമിലും എത്തിയത്. സത്യത്തില്‍ ജയറാം സാറിനെക്കാളും ഉര്‍വ്വശി മാമിനേക്കാളും പ്രായമുള്ളവരുടെ പ്രണയമായിരുന്നു മനസില്‍. പ്രണയിക്കുമ്പോള്‍ ചെറുപ്പമാകും എന്ന ആശയമായിരുന്നു ചിത്രത്തിന്. അതുകൊണ്ടാണ് കാളിദാസിനെയും കല്യാണിയെയും കൂടി ഉള്‍പ്പെടുത്തിയത് - മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :