കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (10:46 IST)
സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിനായി. ബിലാലിന് മുമ്പ് ഇരുവരും കൈകോര്‍ക്കുന്ന 'ഭീഷ്മ പര്‍വ്വം' അണിയറയില്‍ ഒരുങ്ങുകയാണ്. ഒരു പ്രധാന വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്.ഈ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനമെടുത്തത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണെന്ന് നടന്‍ പറയുന്നു.
ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന 'അടി'യുടെ ലൊക്കേഷന്‍ വെച്ചാണ് അമല്‍ നീരദ് ഭീഷ്മ പര്‍വത്തിന്റെ കഥ പറയുന്നത്. കുറേക്കാലമായ തന്റെ ആഗ്രഹമായിരുന്നു അമലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നതെന്നും അതിനാല്‍ തന്നെ പെട്ടെന്ന് തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പിച്ചുവെന്നും ഷൈന്‍ പറയുന്നു. അവസരം ചോദിക്കാനുള്ള മടി കാരണമാണ് സംവിധായകനൊപ്പമുളള തന്റെ ഒരു ചിത്രം ഇത്രയും നാള്‍ വൈകിയത് നടന്‍ കൂട്ടിച്ചേര്‍ത്തു.
'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ നായകനായെത്തുന്ന പുള്ളി എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷൈന്‍ ടോം ചാക്കോ.