ഞാന്‍ ആത്‌മഹത്യ ചെയ്യാന്‍ ആലോചിച്ചു, പിന്തിരിപ്പിച്ചത് അവൻ: സനൂഷ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (13:18 IST)
വിഷാദത്തെ അതിജീവിച്ച തൻറെ അനുഭവം പങ്കു വെച്ചിരിക്കുകയാണ് സനുഷ. ലോക്ക് ഡൗണിന്റെ
തുടക്കസമയം തനിക്ക് ചിരി ഇല്ലാത്ത ദിവസങ്ങളായിരുന്നു എന്നാണ് നടി പറയുന്നത്. യാത്രയും ഡാൻസും യോഗയും ഒപ്പം ഡോക്ടറിന്റെ സഹായവും തേടിയപ്പോൾ താരമിപ്പോൾ ഹാപ്പിയാണ്.

ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ അവനാണ്. ഞാന്‍ പോയാല്‍ അവനാര് എന്ന ചി‌ന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചതെന്ന് സനുഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലാണ് താരം മനസ്സുതുറന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :