കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 മെയ് 2020 (20:58 IST)
കാളിദാസ് ജയറാമും മഞ്ജുവാര്യരും പ്രധാന വേഷത്തിലെത്തുന്ന ‘ജാക്ക് ആൻഡ് ജിലി'ൻറെ ഒരു സ്റ്റിൽ കഴിഞ്ഞ ദിവസം കാളിദാസ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു. മഞ്ജുവാര്യരുടെയും കാളിദാസിൻറെയും ചിത്രമായിരുന്നു പുറത്തുവന്നത്. ചിത്രത്തിൽ പൃഥ്വിരാജ് സഹകരിച്ചിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി
സിനിമയുടെ സംവിധായകനായ
സന്തോഷ് ശിവൻ എത്തിയിരിക്കുകയാണ്.
പൃഥ്വിരാജിന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായി എന്നും സംവിധായകൻ പറഞ്ഞു. എന്നാൽ പൃഥ്വിയുടെ റോളിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സന്തോഷ് ശിവനുമായി വർഷങ്ങളുടെ പരിചയമുള്ള പൃഥ്വിരാജ് അദ്ദേഹത്തിൻറെ രണ്ടു സിനിമകളിൽ
നായകൻ കൂടിയായിരുന്നു. അനന്തഭദ്രത്തിലും ഉറുമിയിലുമാണ് ഇരുവരും ഒന്നിച്ചത്. ഏഴു വർഷങ്ങൾക്കുശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി ജാക്ക് ആന്‍റ് ജില്ലിനുണ്ട്.
സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ത്രില്ലർ
വിഭാഗത്തിൽ പെടുത്താവുന്ന ‘ജാക്ക് ആൻഡ് ജിലിന്‍റെ ഛായാഗ്രഹണം സന്തോഷ് ശിവൻ തന്നെയാണ് നിർവഹിക്കുന്നത്. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.