'ഇത് ഭീകരത, ജാമിയക്കൊപ്പം നിൽക്കുക'; വിദ്യാർഥികൾക്ക് പിന്തുണയുമായി നടി പാർവതി

അലിഗഢ് സര്‍വകലാശാലയിലെ പൊലീസ് അക്രമത്തിന്റെ ഒരു വീഡിയോ ദൃശ്യം ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു പാര്‍വതി ഇക്കാര്യം പറഞ്ഞത്.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (13:57 IST)
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. അലിഗഢ് സര്‍വകലാശാലയിലെ പൊലീസ് അക്രമത്തിന്റെ ഒരു വീഡിയോ ദൃശ്യം ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു പാര്‍വതി ഇക്കാര്യം പറഞ്ഞത്.

‘ജാമിയ, അലിഗഢ്.. ഭീകരത’ എന്നായിരുന്നു പാര്‍വതി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ജാമിഅ സര്‍വകലാശാലയ്‌ക്കൊപ്പം നില്‍ക്കുക എന്നര്‍ഥം വരുന്ന ഹാഷ്ടാഗും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തേ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസ്സായതിനു ശേഷവും പാര്‍വതി സമാനമായ പ്രസ്താവന നടത്തിയിരുന്നു. ‘നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :