റെയ്‌നാ തോമസ്|
Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (09:27 IST)
ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാട ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പണ്ട് ഹ്രസ്വ ചിത്രങ്ങളെടുക്കുന്നത് വളരെ പ്രയാസകരമായിരുന്നുവെന്ന് മമ്മൂട്ടി. ഒരുപാട് അലഞ്ഞും കഷ്ടപ്പെട്ടുമാണ് പലരും സിനിമാ രംഗത്തെത്തിയത് എത്തിയവര്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെടുകയാണെന്നും മമ്മൂട്ടി പറഞ്ഞു.
വരാന്‍ പോകുന്ന തലമുറ നിലവിലുള്ള തലമുറയെക്കുറിച്ച് അവരുടെ സിനിമകളെക്കുറിച്ച് മനസ്സിലാക്കി നല്ലൊരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഇത്തരം ഫെസ്റ്റിവലുകള്‍ കൊണ്ട് സാധ്യമാകുമെന്ന് മമ്മൂട്ടി പറഞ്ഞു.
341 ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് സംവിധായകന്‍ ഭദ്രന്റെ നേതൃത്വത്തില്‍ ഫൈനല്‍ ജൂറിക്ക് മുന്നിലെത്തിയ അമ്പത് ചിത്രങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം തെരഞ്ഞെടുത്തത്.